പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > പ്രജാരാജ്യം ചിരഞ്ജീവിക്ക് സ്വന്തം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രജാരാജ്യം ചിരഞ്ജീവിക്ക് സ്വന്തം
WD
തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ പാര്‍ട്ടിയുടെ പേരിനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചു. പേരിനെ ചൊല്ലി അവകാശമുന്നയിച്ച അഭിഭാഷകന്‍ പരാതി പിന്‍‌വലിക്കാന്‍ തയ്യാറായതിനെ തുടര്‍ന്നാണ് പ്രജാരാജ്യം ‘ചിരഞ്ജീവിക്ക്’ സ്വന്തമായത്.

ഒരു മാസത്തിനു മുമ്പ് ആന്ധ്രയിലെ കഡ്‌പ ജില്ലയിലുള്ള ചെന്ന കൃഷ്ണയ്യ എന്ന അഭിഭാഷകന്‍ പ്രജാരാജ്യമെന്ന പേരില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ നല്‍കിയതാണ് സൂപ്പര്‍താരത്തിന് താല്‍‌ക്കാലിക തിരിച്ചടിയായത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം അഭിഭാഷകന്‍ അപേക്ഷ പിന്‍‌വലിക്കുകയായിരുന്നു.

അഭിഭാഷകന് ചിരഞ്ജീവിയുടെ പാര്‍ട്ടിയില്‍ ഉന്നത സ്ഥാനം വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് അപേക്ഷ പിന്‍‌വലിച്ചത് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

തിരുപ്പതിയില്‍ നടന്ന മെഗാ സമ്മേളനത്തില്‍ വച്ച് ചൊവ്വാഴ്ചയായിരുന്നു ചിരഞ്ജീവി തന്‍റെ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. എന്നാല്‍, വ്യാഴാഴ്ച പ്രജാരാജ്യത്തിന് അവകാശവാദവുമായി കൃഷ്ണയ്യ രംഗത്ത് എത്തിയത് ചിരഞ്ജീവിയുടെ അനുയായികള്‍ക്ക് താല്‍ക്കാലിക തിരിച്ചടിയായിരുന്നു.
കൂടുതല്‍
പ്രക്ഷോഭങ്ങളില്‍ ലാലുവിന് നിരാശ
ഒറീസ്സ: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു
ബുദ്ധദേവ് ഖേദം പ്രകടിപ്പിച്ചു
“ഒറീസ്സ: സിബി‌ഐ അന്വേഷിക്കണം”
നളിനിയുടെ മോചനം:സര്‍ക്കാരിന് എതിര്‍പ്പ്
നാനോ പ്ലാന്‍റ്: പ്രവര്‍ത്തനം സ്തംഭിച്ചു