പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > പ്രജാരാജ്യവുമായി ചിരഞ്ജീവി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രജാരാജ്യവുമായി ചിരഞ്ജീവി
WD
ആന്ധ്ര രാഷ്ട്രീയത്തിലേക്ക് സൂപ്പര്‍ താരം ചിരഞ്ജീവി ആദ്യ കാല്‍‌വയ്പ് നടത്തി. തിരുപ്പതിയില്‍ ചേര്‍ന്ന മെഗാ യോഗത്തില്‍ ലക്ഷക്കണക്കിന് ആള്‍ക്കാരെ സാക്ഷി നിര്‍ത്തി ചിരജ്ഞീവി തന്‍റെ പാര്‍ട്ടിയുടെ പേര് ‘പ്രജാരാജ്യം’ എന്നാണെന്ന് വെളിപ്പെടുത്തി.

യോഗത്തിന് എത്തിയ ജനലക്ഷങ്ങള്‍ തന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കുകയാണെന്ന് സൂപ്പര്‍താരം പറഞ്ഞു.

“ആന്ധ്രയിലെ ജനങ്ങള്‍ക്ക് എന്താണ് ആവശ്യമെന്ന് മനസ്സിലാക്കാന്‍ എനിക്ക് കഴിയും. ആന്ധ്രയിലെ യുവതയാണ് എന്‍റെ ശക്തി. യുവാക്കള്‍ എന്നെ വിജയിപ്പിക്കും”, പാര്‍ട്ടി പ്രഖ്യാപന യോഗത്തില്‍ ചിരഞ്ജീവി പറഞ്ഞു.

എട്ടടി ഉയരമുള്ള ഡയസാണ് യോഗത്തിനായി സജ്ജീകരിച്ചത്. വേദിയില്‍ മഹാത്മാഗാന്ധിയുടെയും മദര്‍ തെരേസയുടെയും ബി ആര്‍ അംബേദ്കറുടെയും കൂറ്റന്‍ ചിത്രങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളെ തള്ളിമാറ്റിക്കൊണ്ട് പലപ്പോഴും ആരാധകര്‍ ചിരഞ്ജീവിയുടെ അടുത്തെത്തുന്നുമുണ്ടായിരുന്നു.

തിരുപ്പതിയിലെത്തുന്ന ഭക്ത ജനങ്ങള്‍ക്ക് അസൌകര്യമുണ്ടാക്കാത്ത വിധത്തിലാണ് യോഗത്തിലെത്തുന്നവര്‍ക്ക് വേണ്ടിയുള്ള ഗതാഗത ക്രമീകരണം നടത്തിയത് എന്ന് സംഘാടകര്‍ വെളിപ്പെടുത്തി. യോഗത്തിനായി ആന്ധ്ര സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെയടക്കമുള്ള ബസുകള്‍ വാടകയ്ക്ക് എടുത്തിരുന്നു. പത്തോളം പ്രത്യേക ട്രെയിനുകളും ഇതിനായി സര്‍വീസ് നടത്തി.
ചിരംഞ്ജീവി ദേശീയ രാഷ്ട്രീയത്തിലെ സ്വാധീന ശക്തിയായി വളരാന്‍ സാധ്യതയുണ്ടോ?

കൂടുതല്‍
ഭൂമി തിരികെ നല്‍കില്ലെന്ന് ബുദ്ധ
നഗോറിയെ പോലീസ് ചോദ്യം ചെയ്യും
രാഹുലിനെതിരെ യുപി സര്‍ക്കാര്‍
കശ്മീര്‍: ആശങ്കയുണ്ടെന്ന് ആന്‍റണി
അതിര്‍ത്തിയില്‍ ഭീകരര്‍ നുഴഞ്ഞുകയറി
ഒറീസ്സ: വ്യാപകമായി അക്രമം