പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിന് അഭയം നല്‍കുന്നില്ലെന്ന് പാകിസ്ഥാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും ദാവൂദ് കറാച്ചിയില്‍ തന്നെയുണ്ടെന്ന് ക്രൈംബ്രാഞ്ചിന് വ്യക്തമായ വിവരം ലഭിച്ചു.

ദാവൂദും സഹോദരന്‍ അനീസ് ഇബ്രാഹീമും ടൈഗര്‍ മേമന്‍ ഉള്‍പ്പടെയുള്ള അനുയായികളും കറാച്ചിയില്‍ തന്നെയുണ്ടെന്നാണ് വ്യാഴാഴ്ച അറസ്റ്റിലായ ദാവൂദിന്‍റെ അനുയായി ഖാന്‍ ഒസാന്‍ ഖാനില്‍ നിന്ന് സിബി‌ഐക്കു ലഭിക്കുന്ന വിവരം.

1995ല്‍ ഖാനെതിരെ ഇന്‍റര്‍പോള്‍ റേഡ്കോര്‍ണ്ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഖാനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5ലക്ഷം രൂപ സിബി‌ഐ സഹായവും പ്രഖ്യാപിച്ചിരുന്നു. ദാവൂദും കുപ്രസിദ്ധി നേടിയ മറ്റു ഡി-കമ്പനി അംഗങ്ങളും കറാച്ചിയിലുണ്ടെന്നാണ് ഖാനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരം.

അനീസ് ഇബ്രാഹിം ഒരാഴ്ച മുന്‍പ് ജിദ്ദയില്‍ പിടിയിലായെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് അനീസാണോ എന്ന് സ്ഥിരീകരണം വന്നിരുന്നില്ല. അനീസ് കറാച്ചിയില്‍ തന്നെയുണ്ടെന്നാണ് ഖാന്‍ നല്‍കുന്ന വിവരം. അഹമ്മദാബാദ് സ്ഫോടനത്തില്‍ അനീസിനും പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കൂടുതല്‍
കശ്മീര്‍: ഹുറീയത് ശക്തിപ്രകടനത്തിന്
മാവോയിസ്റ്റ് ആക്രമണം; 9 മരണം
“അദ്വാനി കശ്മീരിനെ മുതലെടുക്കുന്നു”
മദ്രാസ്, പ്രായം 369 !
എന്‍ എസ് ജി തീരുമാനം നീണ്ടേക്കും
എന്‍‌എസ്ജി: ഇന്ത്യക്ക് ശുഭപ്രതീക്ഷ