ഒളിമ്പിക്സില്‍ പുരുഷവിഭാഗം ഗുസ്തി ഇനത്തില്‍ 66 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലെ വെങ്കല മെഡല്‍ ജേതാവായ സുശീല്‍ കുമാറിന് ഡല്‍ഹി സര്‍ക്കാര്‍ 50 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അറിയിച്ചു.
സുശീല്‍ മികച്ച നേട്ടമാണ് കൈവരിച്ചത്. അദ്ദേഹത്തിന് 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കും. സുശീലിന് ഒരു ജോലി നല്‍കുമെന്നും ഇപ്പോള്‍ ജോലിയുണ്ടെങ്കില്‍ ജോലിക്കയറ്റം നല്‍കുമെന്നും ഷീല ദീക്ഷിത് പറഞ്ഞു. സുശീലിനൊപ്പം അദ്ദേഹത്തിന്‍റെ പരിശീലകന്‍ സത്പാലിനും ജോലിക്കയറ്റം നല്‍കുമെന്നും അവര്‍ പറഞ്ഞു.
സെമിയില്‍ പുറത്തായ സുശീല്‍ കുമാര്‍ റീ പെ ചേജ് അടിസ്ഥാനത്തിലാണ് എതിരാളികളെ നിലംപരിശാക്കി വെങ്കല മെഡല്‍ നേടിയത്. കായിക വകുപ്പ് മന്ത്രി എം.എസ് ഗില്ലും സുശീലിനെ അഭിനന്ദിച്ചിട്ടുണ്ട്.
|