പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ബിഹാറികള്‍ യാചകരല്ല: നിതീഷ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബിഹാറികള്‍ യാചകരല്ല: നിതീഷ്

ഗോവയേയും പട്നയുമായി ബന്ധപ്പെടുത്തി പുതിയ റയില്‍‌വേ ബന്ധങ്ങള്‍ ആരംഭിക്കുകയാണെങ്കില്‍ ഗോവയില്‍ കൂടുതല്‍ യാചകരുണ്ടാവും എന്ന ഗോവ ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പരസ്യമായി പ്രതിഷേധം അറിയിച്ചു.

ഗോവ ആഭ്യന്തര മന്ത്രി രവി നായിക് ചൊവ്വാഴ്ചയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. സംഭവത്തില്‍ രവി നായിക് മാപ്പ് പറയണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.

രവി നായിക്കിന്‍റെ ഈ പ്രസ്താവന ബിഹാറിലെ ജനതയ്ക്ക് അപമാനമുണ്ടാക്കുന്നതാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. മന്ത്രി പദവി പോലെ ഉന്നത പദവിയിലിരിക്കുന്ന ആള്‍ നടത്തുന്ന ഇത്തരമൊരു പ്രസ്താവന നിരുത്തരവാദിത്തപരവും അവഹേളനപരവുമാണെന്നും നിതീഷ് കുമാര്‍ ആരോപിച്ചു.

മന്ത്രിയുടെ പ്രസ്താവന പിന്‍‌വലിച്ച് അദ്ദേഹം നിരുപാധികം മാപ്പ് പറയണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. ഈ സംഭവത്തില്‍ രവി നായിക്ക് ഉള്‍പ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ട് വിശദീകരണം നല്‍കണമെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍
ജമ്മുവില്‍ വീണ്ടും കര്‍ഫ്യൂ
സുശീല്‍ കുമാറിനു വെങ്കലം
താജ് ആകര്‍ഷണീയത പുതയ്ക്കുന്നു
ഇന്ത്യ രാജീവ് സ്മരണയില്‍
ഇന്ത്യ കൂടുതല്‍ മിസൈലുകള്‍ക്ക്
എം കെ നാരായണന്‍ കശ്മീരില്‍