പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ജമ്മുവില്‍ വീണ്ടും കര്‍ഫ്യൂ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജമ്മുവില്‍ വീണ്ടും കര്‍ഫ്യൂ
ചൊവ്വാഴ്ച രാത്രിയില്‍ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ജമ്മുവില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലുകളില്‍ ഒമ്പത് പൊലീസുകാര്‍ ഉള്‍പ്പെടെ 40 പേര്‍ക്ക് പരുക്ക് പറ്റി. പൊലീസിനും ദ്രുത കര്‍മ്മ സേനയ്ക്കും നേര്‍ക്ക് ജനക്കൂട്ടം കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പൊലീസ് ലാത്തി പ്രയോഗിച്ചു എങ്കിലും ഫലമുണ്ടായില്ല. പിന്നീട്, കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടിച്ചും റബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് വെടിവച്ചുമാണ് ജനക്കൂട്ടത്തെ പിരിച്ചത്.

സാംബ, ഉധംപൂര്‍, കിഷ്ത്തര്‍ ജില്ലകളില്‍ നിരോധനാജ്ഞയ്ക്ക് അയവ് വരുത്തിയിട്ടുണ്ട്.
കൂടുതല്‍
സുശീല്‍ കുമാറിനു വെങ്കലം
താജ് ആകര്‍ഷണീയത പുതയ്ക്കുന്നു
ഇന്ത്യ രാജീവ് സ്മരണയില്‍
ഇന്ത്യ കൂടുതല്‍ മിസൈലുകള്‍ക്ക്
എം കെ നാരായണന്‍ കശ്മീരില്‍
പണിമുടക്ക് വ്യോമഗതാഗതത്തെ ബാധിച്ചു