പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > സുശീല്‍ കുമാറിനു വെങ്കലം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സുശീല്‍ കുമാറിനു വെങ്കലം
PROPRO
ഒളിമ്പിക്‍സില്‍ ഒരിക്കല്‍ കൂടി ഇന്ത്യന്‍ വിജയ പതാക പാറി. 66 കിലോ വിഭാഗം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ താരം സുശീല്‍കുമാറാണ് ഇന്ത്യന്‍ അഭിമാനം ഒരിക്കല്‍ കൂടി ഉയരങ്ങളില്‍ എത്തിച്ചത്.

മൂന്നാം സ്ഥാനത്തിനായി നടന്ന മത്സരത്തില്‍ കസഖിസ്ഥാന്‍റെ ലെനോയിദ് സ്കെര്‍ദിനോവിനെ മറിച്ചാണ് ഇന്ത്യന്‍ താരം മെഡലിലേക്ക് ഉയര്‍ന്നത്. ബീജിംഗ് ഒളിമ്പിക്‍സില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡല്‍ നേട്ടമാണിത്.

നേരത്തെ അഭിനവ് ബിന്ദ്ര ഇന്ത്യയ്‌ക്കായി ഷൂട്ടിംഗില്‍ ഒരു സ്വര്‍ണ്ണം കരസ്ഥമാക്കിയിരുന്നു. ഏതന്‍സ് ഒളിമ്പിക്‍സില്‍ പതിനാലാം സ്ഥാനത്തായിരുന്ന സുശീല്‍ കുമാര്‍ 2007 ല്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏഴാം സ്ഥാനത്തായിരുന്നു.

കെ ഡി യാദവ് ഹെല്‍‌സിങ്കി ഒളിമ്പിക്‍സില്‍ വെങ്കല മെഡല്‍ കണ്ടെത്തിയതിനു ശേഷം ഇന്ത്യ ആദ്യമായിട്ടാണ് ഇന്ത്യ ഗുസ്തിയില്‍ ഒരു മെഡല്‍ കണ്ടെത്തുന്നത്.

ഒളിമ്പിക്സ് ചരിത്രത്തില്‍ ഇന്ത്യയ്‌ക്ക് രണ്ട് മെഡലുകള്‍ ലഭിക്കുന്നത് ഇത് രണ്ടാം തവണയാണ്. 1952 ഹെത്സിങ്കി ഒളിമ്പിക്സില്‍ ഹോക്കിയില്‍ സ്വര്‍ണ്ണമണിഞ്ഞ ഇന്ത്യ യാദവിലൂടെ രണ്ടാം മെഡല്‍ കണ്ടെത്തിയിരുന്നു.
കൂടുതല്‍
താജ് ആകര്‍ഷണീയത പുതയ്ക്കുന്നു
ഇന്ത്യ രാജീവ് സ്മരണയില്‍
ഇന്ത്യ കൂടുതല്‍ മിസൈലുകള്‍ക്ക്
എം കെ നാരായണന്‍ കശ്മീരില്‍
പണിമുടക്ക് വ്യോമഗതാഗതത്തെ ബാധിച്ചു
സ്ഫോടനം: ബഷീര്‍ കുറ്റസമ്മതം നടത്തി