പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > താജ് ആകര്‍ഷണീയത പുതയ്ക്കുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
താജ് ആകര്‍ഷണീയത പുതയ്ക്കുന്നു
PRO
ഷാജഹാന്‍ മുംതാസ്മഹലിനു വേണ്ടി പണിതീര്‍ത്ത താജ് എന്നും സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു. പ്രണയത്തിന്‍റെ ചരിത്രം പേറി നില്‍ക്കുന്ന താജ്മഹല്‍ സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിക്കാനൊരുങ്ങുകയാണ്.

ഈ വെണ്ണക്കല്‍ പ്രണയ കുടീ‍രത്തിന്‍റെ വൃത്തിയാക്കല്‍ ജോലികള്‍ അവസാനിക്കുമ്പോഴേക്കും താജിന് കൂടുതല്‍ മിഴിവ് ലഭിക്കുമെന്നാണ് പ്രതീക്ഷ.

ലോകാത്ഭുതങ്ങളില്‍ ഒന്നായ താജിന്‍റെ പുറം ഭിത്തികളും മിനാരങ്ങളുമാണ് വൃത്തിയാക്കി കൊണ്ടിരിക്കുന്നത്. ഇത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാവുമെന്ന് താജ് സംരക്ഷിക്കുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ വക്താക്കള്‍ പറഞ്ഞു.

താജ് വൃത്തിയാക്കുന്നത് തുടരുമ്പോള്‍ മണ്‍സൂണ്‍ മഴവന്നത് തടസ്സമായിരുന്നു. ഇപ്പോള്‍, മഴ മാറിയ അവസരത്തില്‍ ഏതാനും മാസങ്ങള്‍ കൊണ്ട് പ്രവര്‍ത്തിപൂര്‍ത്തിയാക്കാനാണ് നീക്കം.

അന്തരീക്ഷ മലിനീകരണം കാരണം താജിന്‍റെ വെണ്ണക്കല്‍ നിറത്തില്‍ മഞ്ഞ കലര്‍ന്നിരുന്നു. ഇത് നീക്കം ചെയ്യാന്‍ ചെളി പൊതിയലും നടത്തിയിരുന്നു.
കൂടുതല്‍
ഇന്ത്യ രാജീവ് സ്മരണയില്‍
ഇന്ത്യ കൂടുതല്‍ മിസൈലുകള്‍ക്ക്
എം കെ നാരായണന്‍ കശ്മീരില്‍
പണിമുടക്ക് വ്യോമഗതാഗതത്തെ ബാധിച്ചു
സ്ഫോടനം: ബഷീര്‍ കുറ്റസമ്മതം നടത്തി
കശ്മീര്‍: നിരീക്ഷിക്കാന്‍ പാക് പാനല്‍