ഇന്ത്യ അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണയില്‍. ബുധനാഴ്ച രാജീവിന്‍റെ അറുപത്തിനാലാം ജന്‍മദിനത്തില്‍ രാജ്യത്തെ പ്രമുഖര്‍ രാജീവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
രാജീവിന്‍റെ വിധവ സോണിയ ഗാന്ധിയും മകന്‍ രാഹുലും മകള്‍ പ്രിയങ്കയും മരുമകന്‍ റോബര്‍ട്ട് വധേരയും മക്കളും ബുധനാഴ്ച രാവിലെ തന്നെ രാജീവിന്‍റെ സമാധി സ്ഥലമായ വീര്‍ഭൂമിയില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, ഉപ രാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ആഭ്യന്തരമന്ത്രി ശിവരാജ്‌പാട്ടീല്‍, ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് തുടങ്ങിയ പ്രമുഖരും രാവിലെ രാജീവ് സമാധിയില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരും അന്തരിച്ച നേതാവിന് ആദരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
|