ഇന്ത്യ രണ്ട് ബില്യന്‍ ഡോളറിന്‍റെ ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈലിന് ഓര്‍ഡര്‍ നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്ത്യ-റഷ്യ സംയുക്തസംരംഭത്തിന്‍റെ തലവന്‍ ഇക്കാര്യം വ്യക്തമാക്കിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബ്രഹ്മോസ് മിസൈലിന് ലോകരാജ്യങ്ങളില്‍ നിന്ന് മൊത്തം 10 ബില്യന്‍ ഡോളറിന്‍റെ ഓര്‍ഡറാണ് ഉള്ളത് എന്ന് ഇന്ത്യ-റഷ്യ സംയുക്ത സംരംഭത്തിന്‍റെ തലവന്‍ ശിവതാണുപിള്ള മോസ്കോയില്‍ പറഞ്ഞു.
ഇന്ത്യയും റഷ്യയും തമ്മിലുള്ള കരാറിന്‍റെ ഭാഗമായാണ് ഇപ്പോഴത്തെ ഓര്‍ഡറെന്നും ഭാവിയില്‍ കൂടുതല്‍ തുകയ്ക്കുള്ള ഓര്‍ഡറുകള്‍ നല്‍കിയേക്കാമെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈലിന് ശബ്ദത്തെക്കാള്‍ 2.8 മടങ്ങ് വേഗത്തില്‍ സഞ്ചരിക്കാനാവും. ആക്രമണ പരിധി 290 കിലോമീറ്ററാണ്.
|