പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > പണിമുടക്ക് വ്യോമഗതാഗതത്തെ ബാധിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പണിമുടക്ക് വ്യോമഗതാഗതത്തെ ബാധിച്ചു
ഇടത് കക്ഷികള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് വ്യോമ ഗതാഗതത്തെ ബാധിച്ചു. പണിമുടക്ക് ഇടത് ശക്തി കേന്ദ്രങ്ങളായ പശ്ചിമ ബംഗാള്‍, ത്രിപുര, കേരളം , ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ജന ജീവിതത്തെയാണ് സാരമായി ബാധിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള എല്ലാ ഫ്ലെറ്റുകളും റദ്ദാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഉള്ള എല്ലാ ഫ്ലെറ്റുകളും റദ്ദാക്കി. ഇതോടൊപ്പം, ഡല്‍ഹിയില്‍ നിന്ന് പോര്‍ട്ട് ബ്ലയറിലേക്കും മുംബൈയിലേക്കും ഉള്ള ഫ്ലെറ്റുകളും റദ്ദാക്കി.

എയര്‍‌പോര്‍ട്ട് അതോറിറ്റിയിലെ 22,000 തൊഴിലാളികള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ പണിമുടക്കുന്നത് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന.

ദേശീയ പണിമുടക്ക് ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. ജോധ്‌പൂര്‍ എക്സ്പ്രസ്, ഡൂണ്‍ എക്സ്പ്രസ്, ഹൌറ എക്സ്പ്രസ് തുടങ്ങി മിക്ക ദീര്‍ഘ ദൂര സര്‍വീസുകളും പല സ്റ്റേഷനുകളിലായി യാത്ര മുടങ്ങി കിടക്കുകയാണ്.

പണിമുടക്ക് ബാങ്കിംഗ് മേഖലയെയും പ്രതികൂലമായി ബാധിക്കുന്നു. തിങ്കളാഴ്ച പണിമുടക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒഴികെ എല്ലാ പൊതുമേഖലാ ബാങ്കുകളിലെയും തൊഴിലാളി സംഘടനകള്‍ പണിമുടക്കിന് പിന്തുണ നല്‍കിയിരിക്കുകയാണ്.
കൂടുതല്‍
സ്ഫോടനം: ബഷീര്‍ കുറ്റസമ്മതം നടത്തി
കശ്മീര്‍: നിരീക്ഷിക്കാന്‍ പാക് പാനല്‍
നഗോറിയെ ഗുജറാത്തില്‍ കൊണ്ടുവരും
കര്‍ഫ്യുവില്‍ ഇളവ്: ശ്രീനഗര്‍ ശാന്തം
ഇന്ത്യയുടെ മുതുമുത്തച്ഛന്‍ അന്തരിച്ചു
മായയുടെ പിന്‍‌ഗാമി രാജാറാം?