പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > സ്ഫോടനം: ബഷീര്‍ കുറ്റസമ്മതം നടത്തി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്ഫോടനം: ബഷീര്‍ കുറ്റസമ്മതം നടത്തി
അഹമ്മദാബാദ് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് താനാണെന്ന് അറസ്റ്റിലായ മുഫ്തി അബു ബഷീര്‍ സമ്മതിച്ചതായി അഹമ്മദാബാദ് ക്രൈംബ്രാഞ്ച്. ബഷീറിനെ ചോദ്യം ചെയ്തതില്‍ നിന്ന് ആഭ്യന്തര ഭീകര ശൃംഖലകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജയ്പൂര്‍ സ്ഫോടനങ്ങള്‍ക്കും പ്രേരണയായത് താനാണെന്ന് ബഷീര്‍ കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്. തദ്ദേശവാസികളുടെ സഹായത്തോടെയാണ് സ്ഫോടനം നടത്തിയത് എന്നും പൊലീസിന് വിവരം ലഭിച്ചു.

സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തു എന്ന് സമ്മതിച്ച ബഷീര്‍ അതിനായി വെറും 75,000 രൂപമാത്രമാണ് ചെലവായതെന്ന് പറഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. ഇതിനായി കച്ചിലെ ഒരു സിമി പ്രവര്‍ത്തകന്‍ തന്‍റെ വീട് വിറ്റാണ് പണം നല്‍കിയതെന്നും ബഷീര്‍ വ്യക്തമാക്കിയതായി സൂചനയുണ്ട്. ഇതെ തുടര്‍ന്ന് കച്ചിലെ വീടിന്‍റെ ഉടമയെ പൊലീസ് തെരയുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തന്‍റെ പ്രസംഗങ്ങളിലൂടെ മുസ്ലീം യുവാക്കളെ അക്രമ പാതയിലേക്ക് ആകര്‍ഷിച്ചു എന്നും ധവാര്‍ഡ്, ഖാലോല്‍, ഖാണ്ഡ്‌വ, വാഗമണ്‍ എന്നിവിടങ്ങളിലെ പരിശീലനങ്ങളില്‍ പങ്കെടുത്തതായും ബഷീര്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
കൂടുതല്‍
കശ്മീര്‍: നിരീക്ഷിക്കാന്‍ പാക് പാനല്‍
നഗോറിയെ ഗുജറാത്തില്‍ കൊണ്ടുവരും
കര്‍ഫ്യുവില്‍ ഇളവ്: ശ്രീനഗര്‍ ശാന്തം
ഇന്ത്യയുടെ മുതുമുത്തച്ഛന്‍ അന്തരിച്ചു
മായയുടെ പിന്‍‌ഗാമി രാജാറാം?
ഹേവുഡിനെ സഹായിച്ചത് യു‌എസ് എംബസ്സി