ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്ഥാന്‍ ഇടപെടരുതെന്ന ഇന്ത്യന്‍ മുന്നറിയിപ്പ് പാകിസ്ഥാന്‍ വീണ്ടും അവഗണിക്കുന്നു.
ജമ്മു-കശ്മീരിലെ സംഭവ വികാസങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു പാര്‍ലമെന്‍ററി പാനലിനെ നിയോഗിച്ചിരിക്കുകയാണ് പാക് സര്‍ക്കാര്‍. “ജമ്മു-കശ്മീരീലെ മനുഷ്യാവകാശ ലംഘനങ്ങള്‍ നിരീക്ഷിക്കാനും ലോകജനതയുടെ പിന്തുണ കശ്മീരിലെ ജനങ്ങള്‍ക്ക് നേടിക്കൊടുക്കാനുമാണ്.” ഇത്തരമൊരു നടപടിയെന്നാണ് വിശദീകരണം.
പിപിപി നേതാവും നിയമ മന്ത്രിയുമാഉഅ ഫാറൂഖ് നായക് ആണ് ഈ ഇത്തരമൊരു പാനലിനെ നിയോഗിക്കണം എന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. കമ്മറ്റി താഴ്വരയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ നിരീക്ഷിക്കുമെന്നും കശ്മീര്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തിന് ലോകപിന്തുണ നേടിക്കൊടുക്കാന്‍ പ്രവര്‍ത്തിക്കുമെന്നും പ്രമേയം പറയുന്നു.
ഇതിനായി ജമ്മുവിലെ ജങ്ങള്‍ക്ക് രാഷ്ട്രീയവും ധാര്‍മ്മികവും, നയതന്ത്രപരവുമായ പിന്തുണ കമ്മറ്റി നല്‍കുമെന്ന് പ്രമേയം പറയുന്നു. കശ്മീരിലെ സംഘടനകളുടെ പ്രവര്‍ത്തനം കമ്മറ്റി പരിശോധിക്കുമെന്നും വേണമെങ്കില്‍ സഹായം നല്‍കുമെന്നും പ്രമേയം പറയുന്നു.
ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ കടന്നു പ്രവര്‍ത്തനം നടത്തുമെന്ന പാകിസ്ഥാന്‍റെ തുറന്ന പ്രസ്താവനയാണിത്. കശ്മീര്‍ വിഷയത്തില്‍ ഇരൂ രാജ്യങ്ങളേയും വീണ്ടും ഏറ്റുമുട്ടലിലേക്കു നയിക്കാവുന്ന സാഹചര്യം കൂടിയാണ് ഇത്. പാകിസ്ഥാനില്‍ പട്ടാളഭരണമാണ് ഇന്ത്യക്കു നല്ലതെന്ന നിരീക്ഷണം ഈ സംഭവങ്ങള്‍ ശരിവയ്ക്കുന്നു.
|