ജമ്മുവില്‍ പലയിടങ്ങളിലും കര്‍ഫ്യു ഇളവു ചെയ്തു. ശ്രീനഗറും ശാന്തമാവുകയാണ്. ജമ്മുവില്‍ സംബാ, ഉധംപൂര്‍, കിഷ്ത്വാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കര്‍ഫ്യുവില്‍ ഇളവുണ്ട്.
ജമ്മു നഗരത്തില്‍ 15 മണിക്കൂറും, സംബായില്‍ 9 മണിക്കൂറും കിഷ്ത്വാറില്‍ ഏഴു മണിക്കൂറുമാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ഗ്ഗീയ കലാപം ഏറ്റവും ശക്തമായ പ്രദേശങ്ങളില്‍ ഒന്നാണ് കിഷ്ത്വാര്‍.
കഴിഞ്ഞ എട്ടു ദിവസമായി ജനജീവിതം താറുമാറാക്കിയ പ്രശ്നങ്ങള്‍ക്ക് അയ്‌വു വന്നതോടെ ശ്രീനഗര്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങുകയാണ്. മൂന്നു ദിവസത്തേക്ക് പ്രക്ഷോഭം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതോടെ സ്കൂളുകളും കോളേജുകളും മറ്റു സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
ശ്രീ അമര്‍നാഥ് സംഘര്‍ഷ് സമിതി പ്രവര്‍ത്തകരുടെ അറസ്റ്റു വരിക്കല്‍ നടക്കുന്നുണ്ട്. സമിതിയുടെ പ്രക്ഷോഭത്തെ പിന്തുണക്കുന്ന ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്നത് ഇനിയും തുടര്‍ന്നാല്‍, ഒരു ചര്‍ച്ചകളിലും സമിതി പങ്കുചേരില്ലെന്ന് സമിതി കണ്‍വീനര്‍ ലീലാ കരണ്‍ ശര്‍മ്മ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
|