പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ഇന്ത്യയുടെ മുതുമുത്തച്ഛന്‍ അന്തരിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ത്യയുടെ മുതുമുത്തച്ഛന്‍ അന്തരിച്ചു
ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ എന്നു വിശ്വസിക്കപ്പെടുന്ന ഹബിബ് മിയാന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അന്തരിച്ചു.

രാജസ്ഥാനിലെ രാജ്ഘട്ട് നിവാസിയായിരുന്ന മിയാന്‍ നൂറ്റി മുപ്പത്തിയെട്ടാം വയസ്സിലാണ് ലോകത്തോട് വിട പറഞ്ഞത്. ചെറിയ പനിയും വയറിന് അസ്വസ്ഥതയും ഉണ്ടായിരുന്ന അദ്ദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ 3മണിയോടെ മരണമടയുകയായിരുന്നു.

ജയ്പ്പൂര്‍ രാജകുടുംബത്തില്‍ കുഴല്‍‌വാദ്യ വിദഗ്ധനായിരുന്ന മിയാന്‍ 1938ല്‍ വിരമിച്ചിരുന്നു. അന്ന് 1.46 രൂപയുടെ പെന്‍ഷന്‍ ആണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്. അത് പിന്നീട് പലപ്പോഴായി ആയി ഉയര്‍ത്തി 2698ല്‍ എത്തിയിരുന്നു.

ജയ്പ്പൂര്‍ സ്ഫോടന പരമ്പരയെ തുടര്‍ന്ന് ദുഃഖിതനായ മിയാന്‍ ഈ വര്‍ഷം പിറന്നാള്‍ ആഘോഷിച്ചിരുന്നില്ല.
കൂടുതല്‍
മായയുടെ പിന്‍‌ഗാമി രാജാറാം?
ഹേവുഡിനെ സഹായിച്ചത് യു‌എസ് എംബസ്സി
എന്‍‌എസ്ജി: ശിവശങ്കര്‍ മേനോന്‍ വിയന്നയിലേക്ക്
സിമി ദ്രാവക ബോംബ് പരീക്ഷിച്ചു
ജയ്പ്പൂര്‍: ഒരാള്‍ കൂടി അറസ്റ്റില്‍
കുട്ടികളുടെ മരണം അന്വേഷിക്കും