പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > മായയുടെ പിന്‍‌ഗാമി രാജാറാം?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മായയുടെ പിന്‍‌ഗാമി രാജാറാം?
PTIPTI
മായാവതിയുടെ പിന്‍‌ഗാമി ആരെന്ന ചോദ്യത്തിന് പാര്‍ട്ടിക്കാര്‍ തന്നെ ഉത്തരം കണ്ടെത്തുന്നു. വൈസ് പ്രസിഡന്‍റ് രാജാറാം ആണ് മായാവതി രഹസ്യമായി തെരഞ്ഞെടുത്തിരിക്കുന്ന പിന്‍‌ഗാമി എന്നാണ് അവര്‍ വിശ്വസിക്കുന്നത്.

തന്നെ വകവരുത്താന്‍ ശത്രുക്കള്‍ പദ്ധതിയിടുന്ന സാഹചര്യത്തില്‍, ഒരു പിന്‍‌ഗാമിയെ തെരഞ്ഞെടുത്തതായി യുപി മുഖ്യമന്ത്രി മായാവതി നടത്തിയ പ്രസ്താവനയേ തുടര്‍ന്ന് പാര്‍ട്ടിയില്‍ അന്വേഷണങ്ങള്‍ ശക്തമായിരുന്നു.

ഈ മാസം ആദ്യം ലകനൌവില്‍ ബി‌എസ്പി കണ്‍‌വെഷനില്‍ സംസാരിക്കവേയാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തന്‍റെ പിന്‍‌ഗാമിക്ക് തന്നേക്കാള്‍ ഏറെ പ്രായക്കുറവുണ്ടെന്നും ഒരു ദരിദ്ര കര്‍ഷക കുടുംബത്തില്‍ നിന്നുള്ള ചെറുപ്പക്കാരനാണെന്നും മായാവതി പറഞ്ഞിരുന്നു.

പാര്‍ട്ടിയിലെ വിശ്വസ്തരായ രണ്ടുപേര്‍ക്ക് ഇദ്ദേഹത്തിന്‍റെ പേര് എഴുതി ഒരു കവറിലിട്ട് സീല്‍ ചെയ്ത് കൈമാറിയിട്ടുണ്ടെന്നും മായാവതി പറഞ്ഞു. “അയാള്‍ എന്‍റെ കുടുംബാംഗമല്ല. അയാള്‍ക്ക് എന്നേക്കാള്‍ 18 വയസ്സ് കുറവാണ്. ദളിതനുമാണ്. ഞാന്‍ മരിച്ചതിനു ശേഷം അവര്‍ എന്‍റെ പിന്‍‌ഗാമിയുടെ പേരു വെളിപ്പെടുത്തും.“ മായാവതി പറഞ്ഞു.

ഈ സാഹചര്യത്തിലാണ് രാജാറാമാണ് ഈ പിന്‍‌ഗാമിയെന്ന നിഗമനത്തില്‍ അന്വേഷണ കുതുകികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
കൂടുതല്‍
ഹേവുഡിനെ സഹായിച്ചത് യു‌എസ് എംബസ്സി
എന്‍‌എസ്ജി: ശിവശങ്കര്‍ മേനോന്‍ വിയന്നയിലേക്ക്
സിമി ദ്രാവക ബോംബ് പരീക്ഷിച്ചു
ജയ്പ്പൂര്‍: ഒരാള്‍ കൂടി അറസ്റ്റില്‍
കുട്ടികളുടെ മരണം അന്വേഷിക്കും
കശ്മീര്‍ സ്വയം പ്രതിനിധീകരിക്കുന്നു: അരുന്ധതി