ആണവ വിതരണ രാജ്യങ്ങളുടെ (എന്‍എസ്‌ജി) കൂടിക്കാഴ്ചയില്‍ പങ്കെടുക്കാനായി വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍ ചൊവ്വാഴ്ച വിയന്നയിലേക്ക് പോവും.
പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി ശ്യാം സരണ്‍, ആണവോര്‍ജ്ജ വകുപ്പില്‍ നിന്നുള്ള ആര്‍ ബി ഗ്രോവര്‍, ജനീവ ദൌത്യ സംഘത്തില്‍ നിന്നുള്ള വെങ്കിടേഷ് വര്‍മ്മ എന്നിവരും ശിവശങ്കര്‍ മേനോനെ അനുഗമിക്കുന്നുണ്ട്.
ആണവ വിതരണ ശക്തികളായ ജര്‍മ്മനി, ദക്ഷിണാഫ്രിക്ക, ഹംഗറി എന്നിവരുമായി മേനോനും സംഘവും ഔപചാരിക ചര്‍ച്ച നടത്തും. ആണവരാജ്യങ്ങളുടെ കൂടിക്കാഴ്ചയില്‍, ഇന്ത്യയ്ക്ക് വേണ്ടി ആണവ വസ്തുക്കളുടെ കയറ്റുമതി നിയമത്തില്‍ ഇളവ് വരുത്തിയേക്കുമെന്നാണ് പ്രതീക്ഷ.
ഓഗസ്റ്റ് 21 ന് നടക്കുന്ന ആണവരാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യ പങ്കെടുക്കണമെന്നും അന്താരാഷ്ട്ര ആണവ നിര്‍വ്യാപനത്തിലെ പ്രതിജ്ഞാബദ്ധതയെ കുറിച്ച് അംഗരാജ്യങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നും ജര്‍മ്മനി ആവശ്യപ്പെടുകയായിരുന്നു.
|