പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > സിമി ദ്രാവക ബോംബ് പരീക്ഷിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സിമി ദ്രാവക ബോംബ് പരീക്ഷിച്ചു
നിരോധിത തീവ്രവാദ സംഘടനയായ സിമി 2007 ഡിസംബറില്‍ കേരളത്തില്‍ നടത്തിയ പ്രിശീലന ക്യാമ്പില്‍ ദ്രാവക ബോംബ് പരീക്ഷിച്ചതായി വെളിപ്പെടുത്തല്‍.

അടുത്തിടെ പിടിയിലായ സിമി അഖിലേന്ത്യാ നേതാവ് സഫ്ദാര്‍ നഗോറിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പുറത്തായത്. ഇപ്പോള്‍ സ്ഫോടനം നടത്താന്‍ അമോണിയം നൈട്രേറ്റ് കലര്‍ത്തിയ ബോംബുകളാണ് സംഘടന ഉപയോഗിക്കുന്നത്.

ഇതിനു പകരം ദ്രാവക ബോംബുകള്‍ ഉപയോഗിക്കാനാണ് സംഘടന തയ്യാറെടുക്കുന്നത്. ഹൈഡ്രജന്‍ പെറോക്സൈഡ് മുഖ്യ ഘടകമായുള്ള ഈ ബോംബ് അമോണിയം നൈട്രേറ്റ് ബോംബുകളേക്കാള്‍ മാരകമാണ്.

ശീതള പാനീയ കുപ്പികളില്‍ ഇവ നിറച്ച് എവിടെയെങ്കിലും നിക്ഷേപിച്ചാല്‍ പെട്ടന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. മാത്രമല്ല പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുകയും ചെയ്യുമെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക ദൌത്യസംഘം മുന്നറിയിപ്പു നല്‍കുന്നു.
കൂടുതല്‍
ജയ്പ്പൂര്‍: ഒരാള്‍ കൂടി അറസ്റ്റില്‍
കുട്ടികളുടെ മരണം അന്വേഷിക്കും
കശ്മീര്‍ സ്വയം പ്രതിനിധീകരിക്കുന്നു: അരുന്ധതി
കോഡ ഭൂരിപക്ഷം തെളിയിക്കണം
പാക്: ഇന്ത്യന്‍ നയം മാറില്ല
ഇന്ത്യാ ബന്ധം മെച്ചപ്പെടുത്താന്‍ ചൈന