ജയ്പ്പൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കോട്ടയില്‍ നിന്ന് ഒരാളേക്കൂടി അന്വേഷണ സംഘം അറസ്റ്റു ചെയ്തു. സാഫര്‍ എന്നു പേരുള്ള ഒരു പ്രിന്‍റിംഗ് പ്രസ്സ് ഉടമയേയാണ് അറസ്റ്റു ചെയ്തത്.
ഇയാള്‍ക്ക് സിമി ബന്ധമുണ്ടെന്നാണ് പ്രത്യേക ദൌത്യസംഘം വ്യക്തമാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ചോദ്യംചെയ്യല്‍ തുടരുകയാണ്. അഹമ്മദാബാദ് സ്ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്ത പത്തുപേരില്‍ നാലുപേരും കോട്ടയില്‍ നിന്നായിരുന്നു.
പ്രദേശവാസികളുടെ തീവ്രവാദ ബന്ധം സുരക്ഷാ ഏജന്‍സികളില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമായി നഗരം മാറുകയാണെന്നാണ് ഇവര്‍ ആശങ്കപ്പെടുന്നത്.
സ്ഫോടനങ്ങള്‍ക്ക് വിദേശസഹായം കിട്ടിയിട്ടുണ്ടാകാമെന്ന് കരുതുമ്പോഴും പ്രദേശവാസികളുടെ സഹായമില്ലാതെ സ്ഫോടനം നടത്താന്‍ കഴിയില്ലെന്നാണ് സുരക്ഷ ഏകന്‍സികളുടെ നിഗമനം.
|