പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > കുട്ടികളുടെ മരണം അന്വേഷിക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കുട്ടികളുടെ മരണം അന്വേഷിക്കും
WDWD
എ‌ഐ‌ഐ‌എം‌എസില്‍ വൈദ്യശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കിയ 49 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ എ‌ഐ‌ഐ‌എം‌എസ് ഡയറക്ടര്‍ റ്റി ഡി ഡോഗ്രയോട് കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദോസ്സ് ആ‍വശ്യപ്പെട്ടു.

മരുന്നുകളും ഉപകരണങ്ങളും പരീക്ഷിച്ച കുട്ടികളിലെ മരണസംഖ്യ അസാധാരണമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും അന്വേഷണം പൂര്‍ത്തിയാകും വരെ പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

“കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ 49 കുട്ടികള്‍ മരിച്ചു എന്ന വസ്തുത ആശങ്ക ഉണ്ടാക്കുന്നതാണ്. കുട്ടികളെ ഗിനിപ്പന്നികളേപ്പോലെ മരുന്നു പരിശോധനക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഇത്തരം പരിശോധനകള്‍ നടത്താന്‍ ഇന്ത്യയില്‍ ചിലവു കുറവാണ്. ചൈനയില്‍ കുറച്ചു കുട്ടികളെയേ ഇത്തരം പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നുള്ളു.“ പാര്‍ട്ടി വക്താവ് മനീഷ് തിവാരി പറഞ്ഞു.

എ‌ഐ‌ഐ‌എം‌എസില്‍ നടന്ന സംഭവങ്ങളില്‍ ധാര്‍മ്മിക നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും മറികടന്നിരിക്കുകയാണെന്നും തിവാരി പറഞ്ഞു.
കൂടുതല്‍
കശ്മീര്‍ സ്വയം പ്രതിനിധീകരിക്കുന്നു: അരുന്ധതി
കോഡ ഭൂരിപക്ഷം തെളിയിക്കണം
പാക്: ഇന്ത്യന്‍ നയം മാറില്ല
ഇന്ത്യാ ബന്ധം മെച്ചപ്പെടുത്താന്‍ ചൈന
വിഘടനവാദികള്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചു
സേനാ പൈലറ്റ്‌മാര്‍ക്ക് പുറംവേദന