പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > പാക്: ഇന്ത്യന്‍ നയം മാറില്ല
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാക്: ഇന്ത്യന്‍ നയം മാറില്ല
PTIPTI
പാകിസ്ഥാന്‍റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടില്ലെന്ന് വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജി വ്യക്തമാക്കി. മുഷാറഫിന്‍റെ പുറത്തുപോകലിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖര്‍ജി.

പാകിസ്ഥാനോടുള്ള ഇന്ത്യയുടെ നയത്തില്‍ മാറ്റംവരുമെന്ന റിപ്പോര്‍ട്ടും മുഖര്‍ജി തള്ളി. പാകിസ്ഥാനോടുള്ള സമീപനം കേവലം വ്യക്തിപരമല്ല.-അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ രാഷ്ട്രിയത്തിലെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മുഷാറഫിന്‍റെ രാജി ഇന്ത്യക്ക് ഗുണം ചെയ്യില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ നേരത്തെ പറഞ്ഞിരുന്നു. അത് പാകിസ്ഥാനിലെ തീവ്രവാദികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനേ സഹായകമാകൂ എന്നും അദ്ദേഹം പറയുകയുണ്ടായി.

തന്‍റെ പാക് സന്ദര്‍ശനം ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നെന്നും ഇരുരാജ്യങ്ങളും തമ്മില്‍ സെക്രട്ടറി തല ചര്‍ച്ച അടുത്തു നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പാക് സന്ദര്‍ശന വേളയില്‍ പാക് നേതാക്കളുമായി വ്യക്തിപരമായി അടുപ്പമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍
ഇന്ത്യാ ബന്ധം മെച്ചപ്പെടുത്താന്‍ ചൈന
വിഘടനവാദികള്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചു
സേനാ പൈലറ്റ്‌മാര്‍ക്ക് പുറംവേദന
കശ്മീര്‍: സമാധാനത്തിനായി പ്രധാനമന്ത്രി
ബേണ്‍സിന്‍റെ ഇന്ത്യാ സന്ദര്‍ശനം മാറ്റി
പരീക്ഷണങ്ങള്‍: മരിച്ചത് 49 കുട്ടികള്‍