പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ഇന്ത്യാ ബന്ധം മെച്ചപ്പെടുത്താന്‍ ചൈന
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ത്യാ ബന്ധം മെച്ചപ്പെടുത്താന്‍ ചൈന
ഇന്ത്യയുമായി ദീര്‍ഘകാലം നിലനില്‍ക്കുന്നതും സമാധാനപരവുമായ ബന്ധം പുലര്‍ത്തുന്നതിന് കൂടുതല്‍ മെച്ചപ്പെട്ട സാംസ്കാരിക, സാമ്പത്തിക ബന്ധങ്ങള്‍ വേണമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ സാംഗ് യാന്‍ പറഞ്ഞു.

“വേഗത്തില്‍ വളരുന്ന രണ്ട് സാമ്പര്‍ഗ്ര്ഗിക ശക്തികള്‍ എന്ന നിലയില്‍ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുക എന്നത് ഇരുരാജ്യങ്ങളുടെയും താത്പര്യമാണ്.” ഇന്ത്യാ-ചൈന എക്കണോമിക് ആന്‍ഡ് കള്‍ച്ചറല്‍ കൌണ്‍സിലിന്‍റെ കേരളാ ചാപ്റ്റര്‍ ഉത്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.“

“ഏഷ്യയില്‍ ശാശ്വത സമാധാനം ഉണ്ടാകണമെന്നാണ് ചൈന ആഗ്രഹിക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് അതിന് പ്രധാനമാണ്. ഇന്ത്യയുമായി ചൈനക്കുള്ള സാംസ്കാരിക ബന്ധം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്നും വാണിജ്യം, ടൂറിസം എന്നീ മേഖലകളില്‍ കൂടി അത് അരക്കിട്ട് ഉറപ്പിക്കണം.”- അദ്ദേഹം പറഞ്ഞു.
കൂടുതല്‍
വിഘടനവാദികള്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചു
സേനാ പൈലറ്റ്‌മാര്‍ക്ക് പുറംവേദന
കശ്മീര്‍: സമാധാനത്തിനായി പ്രധാനമന്ത്രി
ബേണ്‍സിന്‍റെ ഇന്ത്യാ സന്ദര്‍ശനം മാറ്റി
പരീക്ഷണങ്ങള്‍: മരിച്ചത് 49 കുട്ടികള്‍
യു‌എന്‍ ഓഫീസിലേക്കു ഹുറീയത് മാര്‍ച്ച്