റഷ്യന്‍ ഹെലികോപ്റ്ററുകളായ എംഐ-8, എംഐ-17 എന്നിവ പറത്തുന്ന സേനാ പൈലറ്റ്മാര്‍ക്കില്‍ മിക്കവരും പുറംവേദന മൂലം ദുരിതം അനുഭവിക്കുകയാണ്.
പുറം വേദനയുടെ വിവിധ വശങ്ങള്‍ പഠിച്ചപ്പോള്‍, എംഐ-8, എംഐ-17 എന്നിവ പറത്തുന്ന പൈലറ്റ്മാരില്‍ യഥാക്രമം 67.74 ശതമാനം, 75 ശതമാനം എന്നിങ്ങനെ പുറം വേദന കാണപ്പെടുന്നു.
ശരാശരി 29നും 32.35 വയസ്സിനും ഇടയില്‍ പ്രായമുള്ള, ഇപ്പോള്‍ എംഐ-8, എംഐ-17 എന്നിവ പറത്തുന്ന 55 ഹെലികോപ്റ്റര്‍ പൈലറ്റ്മാര്‍ പഠനത്തില്‍ ഉള്‍പ്പെട്ടു.
ഇന്ത്യന്‍ സൊസൈറ്റി ഓഫ് എയറോസ്പേസ് ജേണലിന്‍റെ പുതിയ ലക്കത്തില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവരില്‍ മിക്കവരും വൈദ്യസഹായം തേടിയിട്ടില്ല.
|