കേരളത്തില്‍ 2007 ഡിസംബറില്‍ വാഗമണ്ണില്‍ യോഗം ചേര്‍ന്നതു സംബന്ധിച്ച് മുണ്ടക്കയം പോലീസ് കേസെടുത്തെങ്കിലും തുടര്‍ അന്വേഷണം ഉണ്ടായില്ല. രാജ്യവിരുദ്ധമായ രേഖകള്‍ കൈവശം വച്ചെന്നു കാണിച്ചാണ് പോലീസ് കേസെടുത്തത്. തുടര്‍ന്ന് ആഭ്യന്തര വകുപ്പിന്‍റെ നിര്‍ദ്ദേശപ്രകരാമാണ് അന്വേഷണം ആരംഭിച്ചത്.
ഇസ്ലാമിക വേഷധാരികളായ, ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്ന 30പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ഈ യോഗത്തില്‍ ഈരാറ്റുപേട്ട സ്വദേശികളായ മൂന്നുപേര്‍ പങ്കെടുത്തതായി അറിവുണ്ട്. ഇവരെ തിരിച്ചറിഞ്ഞെങ്കിലും കണ്ടുകിട്ടിയിട്ടില്ല. പരിശീലന ക്യാമ്പില്‍ സിമി അഖിലേന്ത്യാ നേതാവ് സഫ്ദാര്‍ നഗോറി പങ്കെടുത്തതായും റിപ്പോര്‍ട്ട് പറയുന്നു.
ഇവര്‍ സായുധ പരിശീലനം നേടിയതായും അറിവുണ്ട്. ബിനാനിപുരത്തു നടന്ന യോഗത്തില്‍ 18പേര്‍ പങ്കെടുത്തു. ഇവര്‍ക്കെതിരെ അന്ന് കേസെടുത്തിരുന്നു. എന്നാല്‍ ഇവരേക്കുറിച്ച് അറിവില്ല. കേസില്‍ വീഴ്ചയുണ്ടായെന്ന് ആരോപണം ഉണ്ടായെങ്കിലും പിന്നീട് അന്വേഷണം ശക്തമാക്കിയില്ല.
അഹമ്മദാബാദ് സ്ഫോടനത്തെ തുടര്‍ന്ന് സന്ദേശം അയച്ച ഇമെയില്‍ വിലാസം കേരളത്തില്‍ നിന്ന് രണ്ടുതവണ തുറന്നിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. ഗുജറാത്ത് പോലീസിന്‍റെ വെളിപ്പെടുത്തല്‍ ഉണ്ടായില്ലെങ്കില്‍ രണ്ടു സംഭവങ്ങളും പുറത്തുവരില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. |