പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ഹെലികോപ്റ്റര്‍ തകര്‍ന്ന് സൈനികര്‍ മരിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഹെലികോപ്റ്റര്‍ തകര്‍ന്ന് സൈനികര്‍ മരിച്ചു
കിഴക്കന്‍ ലഡാക്കില്‍ ഒരു ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ടു കരസേനാ മേജര്‍മാരും, ഒരു ജവാനും മരണമടഞ്ഞു.

മേജര്‍ പദ്മനാഭന്‍, മേജര്‍ എസ് ഗണപതി, ജവാന്‍ ഇ നര്‍സെയ്ഷ് എന്നിവരാണ് മരണമടഞ്ഞത്. കിഴക്കന്‍ ലഡാക്കില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു തകര്‍ന്ന ഹെലികോപ്റ്റര്‍. മേജര്‍ പദ്മനാഭന്‍, മേജര്‍ എസ് ഗണപതിയുമായിരുന്നു പൈലറ്റ്‌മാര്‍.

മോശം കാലാവസ്ഥ മൂലം എയര്‍ ട്രാഫിക് കണ്ട്രോളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട ഹെലികോപ്റ്റര്‍ തകരുകയായിരുന്നു. അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണത്തിന് സേന ഉത്തരവിട്ടിട്ടുണ്ട്.
കൂടുതല്‍
പ്രചണ്ഡക്ക് ഇന്ത്യയിലേക്കു ക്ഷണം
“കശ്മീര്‍ പ്രക്ഷോഭം:പിന്നില്‍ ഐ‌എസ്‌ഐ”
രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ പ്രധാനമന്ത്രിയും
ജമ്മു: രണ്ടു തീവ്രവാദികളെ വധിച്ചു
സ്ഫോടന ആസൂത്രകന്‍ അറസ്റ്റില്‍?
രക്ഷാബന്ധന് സ്ത്രീകള്‍ക്ക് സൌജന്യ യാത്ര