നേപ്പാള്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മാവോയിസ്റ്റ് നേതാവ് പ്രചണ്ഡയെ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ക്ഷണിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൌഹൃദബ്ന്ധം ദൃഢമാക്കുന്നതിന് പ്രചണ്ഡയുമായി സഹകരിക്കുന്നതു തുടരുമെന്ന് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ദക്ഷിണേഷ്യയിലെ ജനങ്ങളുടെ ദാരിദ്ര്യം, രോഗം, വിശപ്പ് തുടങ്ങിയ എതിരാളികള്‍ക്കെതിരെ ഒന്നിച്ചു പോരാടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
“നേപ്പാളിന്‍റെ സമാധാനപൂര്‍ണ്ണമായ ജനാധിപത്യവല്‍ക്കരണത്തിനും വികസന ശ്രമങ്ങള്‍ക്കും നേപ്പാളിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും ഒപ്പം ഇന്ത്യ നിലകൊള്ളും.” പ്രചണ്ഡയെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി അയച്ച സന്ദേശത്തില്‍ പറയുന്നു.
ഏറ്റവും അടുത്ത അവസരത്തില്‍ പ്രചണ്ഡ ഇന്ത്യ സന്ദര്‍ശിക്കുന്നതിനും ഇരു പ്രധാനമന്ത്രിമാര്‍ക്കുമുള്ള കൂടിക്കാഴ്ചക്കു വഴിയൊരുക്കുന്നതിനും സിംഗ് പ്രചണ്ഡക്കയച്ച സന്ദേശത്തില്‍ ക്ഷണിച്ചു.
|