കശ്മീരില്‍ അടുത്തിടെയുണ്ടായ പ്രശ്നങ്ങള്‍ക്കു പിന്നില്‍ ഐഎസ്‌ഐയാണെന്ന് ഒരു പ്രമുഖ യുഎസ് സമാധാന സംഘടന.
കാര്‍നെഗി എന്‍ഡോവ്‌മെന്‍റ് ഫോര്‍ ഇന്‍റര്‍നാഷണല്‍ പീസിന്‍റെ ദക്ഷിണേഷ്യന്‍ വിദഗ്ധന്‍ ഫ്രെഡറിക് ഗ്രേര്‍ ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. കശ്മീരിലെ പ്രശ്നങ്ങള്‍ക്കു പിന്നില്‍ ഐഎസ്‌ഐയുടെ കരങ്ങളുണ്ടെന്ന ഇന്ത്യന്‍ ആരോപണത്തിനു പിന്നില്‍ സത്യമുണ്ടെന്നാണ് ഗ്രേര്‍ പറഞ്ഞത്.
“കശ്മീരിലെ പ്രശ്നങ്ങള്‍ക്കു പിന്നില്‍ ഐഎസ്‌ഐയാണെന്ന് ഇന്ത്യ വ്യക്തമായി പറയുന്നു. കശ്മീരില്‍ വര്‍ഷങ്ങളായി ഇന്ത്യ പ്രശ്നം നേരിടുകയാണ്. വീണ്ടും ഇന്ത്യക്കു പുറത്തുനിന്നുള്ള പ്രശ്നങ്ങള്‍ കശ്മീരിനെ പ്രക്ഷുബ്ധമാക്കിയിരിക്കുന്നു. ഇത് ആഴ്ചകളായുള്ള പ്രശ്നമല്ല. പതിറ്റാണ്ടുകളായി തുടരുന്നതാണ്.“ അദ്ദേഹം പറഞ്ഞു.
അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഐഎസ്‌ഐ പ്രവര്‍ത്തനം സജീവമാണ് എന്നതിന് തെളിവുണ്ട് എന്നും അന്താരാഷ്ട്ര സമൂഹം അത് അംഗീകരിക്കുന്നു എന്നും ഗ്രേര്‍ പറഞ്ഞു. മുഷറഫിന്‍റെ ഇമ്പീച്ച്‌മെന്‍റ് സംബന്ധിച്ച ചോദ്യത്തിന്, അത് പാകിസ്ഥാനിലെ സംഘര്‍ഷത്തിന് അയവുവരുത്തുമെന്ന് ഗ്രേര്‍ പറഞ്ഞു.
|