കിഷ്ത്വാറില്‍ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കിഷ്‌ത്വാറിലെ ഒരു ഒറ്റപ്പെട്ട മലയോരത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ഇവരില്‍ നിന്ന് വലിയൊരു ആയുധ-സ്ഫോടക ശേഖരവും പിടികൂടിയിട്ടുണ്ട്. 11 രാഷ്ട്രീയ റൈഫിള്‍സ് അംഗങ്ങള്‍ ഹാരൂ-മഹൂര്‍ പ്രദേശത്തെ ഒരു തീവ്രവാദി താവളത്തിനു നേരെ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് പോരാട്ടം ആരംഭിച്ചത്.
ജമ്മുവിന് 240കിമി വടക്കുകിഴക്കായാണ് പോരാട്ടം നടന്ന സ്ഥലം. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെടുകയായിരുന്നു. ഇവര്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാണ്.- പ്രതിരോധ വക്താവ് ലെഫ്റ്റ. കേണല്‍ എസ് ഡി ഗോസ്വാമി പറഞ്ഞു.
|