അഹമ്മദാബാദ് സ്ഫോടനം ആസുത്രണം ചെയ്തു എന്നു സംശയിക്കുന്ന പത്തുപേരെ തീവ്രവാദ വിരുദ്ധസേന അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്.
സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകന്‍ എന്ന് പോലീസ് സംശയിക്കുന്ന അബ്ദുള്‍ വാസിര്‍ എന്നയാളും പിടിയിലായിട്ടുണ്ട്. സിമി പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍. ഇവര്‍ സ്ഫോടനത്തിനു മുന്‍പ് വഡോദരയില്‍ യോഗം ചേര്‍ന്നതായി സൂചന ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായി സംശയിക്കുന്നു.
അറസ്റ്റിലായവരില്‍ രണ്ടുപേര്‍ സ്ഫോടനത്തിനു ശേഷം ഇ-മെയില്‍ സന്ദേശം അയച്ചവരാണെന്നാണ് കരുതുന്നത്. സ്ഫോടനം അയച്ച കമ്പ്യൂട്ടറും ഹാര്‍ഡ് ഡിസ്കും മറ്റും നവി മുംബൈയിലെ വസതിയില്‍ നിന്നു പോലീസ് പിടിച്ചെടുത്തിരുന്നു. ഹാക്ക് ചെയ്ത ഒരു ഇ മെയിലില്‍ നിന്നാണ് സന്ദേശമയച്ചത്.
അബ്ദുള്‍ വാസിറാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നാണ് ഗുജറാത്ത് പോലീസ് വിശ്വസിക്കുന്നത്. അഹമ്മദാബാദില്‍ നിന്ന് ഒരു പോലീസ് സംഘം ലക്നൌവിലേക്ക് തിരിച്ചിട്ടുണ്ട്. വ്യാഴാഴ്ചയും ഒരു സിമി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
മൊഹമ്മദ് സാജിക് മന്‍സൂരി എന്ന ഇയാള്‍ ലക്നൌവില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായാണ് വിവരം. പിടിയിലായ സംഘത്തെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
|