രക്ഷാബന്ധന ദിനത്തില്‍ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍ക്കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചു. രക്ഷാബന്ധന ദിനത്തില്‍ ഹരിയാനയിലെ സ്ത്രീകള്‍ക്ക് സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ സൌജന്യമായി യാത്ര നടത്താം.
എല്ലാപ്രായത്തിലുള്ള സ്ത്രീകള്‍ക്കും യാത്ര സൌജന്യമായിരിക്കും. ഇവര്‍ക്കൊപ്പമുള്ള 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും സൌജന്യ യാത്ര ആസ്വദിക്കാം.
ഹരിയാന ഗൌരവ്, ഡീലക്സ്, വോള്‍വോ എന്നീ സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ മാത്രം സൌജന്യ യാത്ര അനുവദിക്കില്ല. ഹരിയാനയ്ക്കുള്ളില്‍ സര്‍വീസ് നടത്തുന്ന മറ്റ് ബസുകളിലും ചണ്ഡീഗഡ്-ഡല്‍ഹി സര്‍വീസുകളിലും യാത്ര സൌജന്യമായിരിക്കും.
രക്ഷാബന്ധന ദിനത്തോട് അനുബന്ധിച്ച് കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
|