പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > മന്‍മോഹന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മന്‍മോഹന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി?
PTIPTI

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മന്‍‌മോഹന്‍ സിംഗ് തന്നെയാകും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് സൂചന. ഇതേക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് “എന്തുകൊണ്ട് ഇല്ല, തീര്‍ച്ചയായും” എന്നാണ് സോണിയ മറുപടി നല്‍കിയത്.

എഐസിസി ആസ്ഥാനത്ത് പതാക ഉയര്‍ത്തിയ ശേഷമാണ് മാധ്യമങ്ങള്‍ ഈ വിഷയം അവതരിപ്പിച്ചത്. “അടുത്ത വര്‍ഷവും ചുവപ്പുകോട്ടയില്‍ പതാക ഉയര്‍ത്തുന്നത് മന്‍‌മോഹന്‍ സിംഗ് തന്നെയാകുമോ എന്നായിരുന്നു ചോദ്യം.

ചോദ്യത്തോട് പ്രസന്നവതിയായി തീര്‍ച്ചയായും എന്ന് സോണിയ മറുപടി നല്‍കി. ചുവപ്പുകോട്ടയില്‍ അഞ്ചാം വര്‍ഷവും പതാക ഉയര്‍ത്താന്‍ മന്‍‌മോഹന്‍ സിംഗിനു കഴിഞ്ഞത് കോണ്‍ഗ്രസ്സിന്‍റെ നേട്ടമാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സോണിയയുടെ മറുപടി അര്‍ത്ഥവത്താണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ ശോഭിക്കില്ല എന്ന രാഷ്ട്രീയ ജ്യോത്സ്യന്മാരുടെ പ്രവചനം തെറ്റിച്ചുകൊണ്ട് മികച്ച രാഷ്ട്രീയക്കാരന്‍ എന്ന പേരു നേടാന്‍ വിശ്വാസവോട്ടോടെ സിംഗിന് കഴിഞ്ഞു. ഈ നേട്ടം രണ്ടാം വട്ടവും കോണ്‍ഗ്രസ്സ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ അദ്ദേഹത്തെ തുണക്കുമെന്നാണ് പ്രതീക്ഷ.
കൂടുതല്‍
എന്‍‌എസ്ജി: കരട് തള്ളണമെന്ന് ആവശ്യം
ത്യാഗരാജ ഭാഗവതരുടെ ഭാര്യ നിര്യാതയായി
ജമ്മുവില്‍ വിഘടനവാദികളുടെ പ്രതിഷേധം
പാര്‍ലമെന്‍റ് മന്ദിരത്തില്‍ ഭഗത്‌സിംഗ് പ്രതിമ
കശ്മീര്‍: കര്‍ഫ്യൂവില്‍ അയവ്
സ്വകാര്യ പി.എഫ് പണവും ഫണ്ടുകളിലേക്ക്