ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത ഇന്ത്യക്ക് ആണവവ്യാപാരം നടത്തുന്നതിന് പ്രത്യേക ഇളവുകള്‍ നല്‍കുന്ന ആണവ നിര്‍വ്യാപന വിദഗ്ധരും ഗവണ്‍മെന്‍റ് ഇതര സംഘടനകളും ആണവദാതാക്കളുടെ സംഘടനയിലെ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരോട് ആവശ്യപ്പെട്ടു.
ഏകദേശം 12ഓളം രാജ്യങ്ങളില്‍ നിന്നുള്ള 150ലധികം ആണവ നിര്‍വ്യാപന വിദഗ്ധരും ഗവണ്‍മെന്‍റ് ഇതര സംഘടനകളും ആണവദാതാക്കളുടെ സംഘടനയിലെ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ക്കെഴുതിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇപ്പോഴത്തെ നിബന്ധനകളില്‍, ഇത്തരമൊരു ഇളവു നല്‍കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സംഘടന അടുത്താഴ്ച സമ്മേളിച്ച് ഇന്ത്യന്‍ ആവശ്യം ചര്‍ച്ച ചെയ്യാനിരിക്കെയാണ് പുതിയ സംഭാ വികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്. തുടക്കം മുതല്‍ തന്നെ ഇന്തോ-അമേരിക്കന്‍ ആണവകരാറിനെ എതിര്‍ക്കുന്ന ആംസ് കണ്ട്രോള്‍ അസൊസിയേഷനാണ് ഈ എതിര്‍പ്പിനു നേതൃത്വം നല്‍കിയിരിക്കുന്നത്.
“മറ്റു 178 രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി, ഇന്ത്യ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവച്ചിട്ടില്ല. ആണവ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതും ആയുധ ശേഖരം വര്‍ദ്ധിപ്പിക്കുന്നതും അതു തുടരുകയാണ്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത മൂന്നു രാജ്യങ്ങളില്‍ ഒന്നാണെന്നിരിക്കെ ആനവ നിര്‍വ്യാപനം സാദ്ധ്യമാക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമല്ല.” കത്തില്‍ പറയുന്നു.
ആണവ നിര്‍വ്യാപന കരാറിനു കീഴില്‍ വരുന്ന നല്ല രാജ്യങ്ങളുമായി ആണവ വ്യാപാരം നടത്താണ് ഇന്ത്യക്ക് അനുമതി നല്‍കുന്നത്. നല്ലത്, മോശം എന്ന വേര്‍തിരിവ് അനാവിശ്യകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കുമെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു. ആണവായുധം ഉണ്ടാക്കുന്നതിനുള്ള ഇന്ധനം ഉത്പാദിപ്പിക്കാന്‍ ഇന്ത്യക്ക് അനുമതി നല്‍കരുതെന്നും കത്ത് ആവശ്യപ്പെടുന്നു.
ഇന്ത്യ്യെ പൂര്‍ണ്ണമായും ബന്ധിച്ച നിലയില്‍ മാത്രമേ ഇത്തരമൊരു കരാര്‍ ഒപ്പുവയ്ക്കാന്‍ അനുവദിക്കാവൂ എന്ന ആവശ്യമാണ് കത്തില്‍ ഉടനീളം ഉന്നയിച്ചിരിക്കുന്നത്.
|