പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ത്യാഗരാജ ഭാഗവതരുടെ ഭാര്യ നിര്യാതയായി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ത്യാഗരാജ ഭാഗവതരുടെ ഭാര്യ നിര്യാതയായി
ചെന്നൈ: തമിഴിലെ ആദ്യ സൂപ്പര്‍ താരം, അന്തരിച്ച എം കെ ത്യാഗരാജ ഭാഗവതരുടെ ഭാര്യ രാജമ്മാള്‍ (90) വെള്ളിയാഴ്ച നിര്യാതയായി. ത്യാഗരാജ ഭാഗവതരുടെ പതനത്തിനു ശേഷം ദാരിദ്ര്യത്തിലായിരുന്നു ഇവര്‍.

തമിഴ് സിനിമയിലെ ആദ്യ സൂ‍പ്പര്‍ താരമെന്ന് വിശേഷിപ്പിക്കാവുന്ന ത്യാഗരാജ ഭാഗവതരും കോമഡി നടനായിരുന്ന എന്‍ എസ് കൃഷ്ണനും 1940ല്‍ ഒരു കൊലപാതക കേസില്‍ പെട്ടതോടെ സര്‍വ സമ്പാദ്യവും ഇല്ലാതാവുകയായിരുന്നു. ഇവര്‍ നല്‍കിയ അപ്പീല്‍ വിജയിച്ചു എങ്കിലും സിനിമയില്‍ തിരിച്ചു വരവിനു നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു.

മൊത്തം 16 ചിത്രങ്ങളില്‍ ഭാഗവതര്‍ വേഷമിട്ടു. ഹരിദാസ് എന്ന സിനിമ ഒരു തിയേറ്ററില്‍ തന്നെ മൂന്ന് വര്‍ഷം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച് റിക്കോഡിട്ടു.

ഭാഗവതരുടെ മരണത്തിനു ശേഷം 1959 മുതല്‍ രാജമ്മാള്‍ പേനൂരിയിലയിരുന്നു താമസിച്ചു വന്നത്. ‘സൌത്ത് ഇന്ത്യ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍’ രാജമ്മാളിന് ആവശ്യമായ സഹായങ്ങള്‍ നല്‍കിയിരുന്നു.

കൂടുതല്‍
ജമ്മുവില്‍ വിഘടനവാദികളുടെ പ്രതിഷേധം
പാര്‍ലമെന്‍റ് മന്ദിരത്തില്‍ ഭഗത്‌സിംഗ് പ്രതിമ
കശ്മീര്‍: കര്‍ഫ്യൂവില്‍ അയവ്
സ്വകാര്യ പി.എഫ് പണവും ഫണ്ടുകളിലേക്ക്
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനം
അക്രമത്തിന് ഇന്ത്യയില്‍ സ്ഥാനമില്ല: പ്രതിഭ