പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ജമ്മുവില്‍ വിഘടനവാദികളുടെ പ്രതിഷേധം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജമ്മുവില്‍ വിഘടനവാദികളുടെ പ്രതിഷേധം
ശ്രീനഗര്‍: സ്വാതന്ത്ര്യ ദിനത്തില്‍ ശ്രീനഗറിലെ ലാല്‍ ചൌക്കില്‍ സിആര്‍പി‌എഫ് ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയ കെട്ടിടത്തിനു മുകളില്‍ വിഘടനവാദികള്‍ അവരുടെ പതാകയും ഉയര്‍ത്തി. സ്ത്രീകള്‍ ഉള്‍പ്പെടെ അയ്യായിരത്തോളം വരുന്ന പ്രതിഷേധക്കാര്‍ വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള പ്രാര്‍ത്ഥനയ്ക്ക് ശേഷം പ്രതിഷേധവുമായി നിരത്തിലിറങ്ങി.

രാവിലെ എട്ട് മണിക്കാണ് സി‌ആര്‍പി‌എഫ് ലാല്‍ ചൌക്കില്‍ ദേശീയ പതാക ഉയര്‍ത്തിയത്. നാലുമണിയോടെ പ്രതിഷേധ പ്രകടനമായി എത്തിയ ഒരുകൂട്ടം ആളുകള്‍ ജമാത്ത്‌-ഇ-ഇസ്ലാമി, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ സംഘടനകളുടെ പതാക ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയ അതേ കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ചു.

‘പാകിസ്ഥാന്‍ ജയിക്കട്ടെ, ഞങ്ങള്‍ പാകിസ്ഥാനികളാണ്’ തുടങ്ങി പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പ്രതിഷേധക്കാര്‍ ലാല്‍ചൌക്കിലേക്ക് എത്തിയത്. 20 മിനിറ്റോളം ഇവര്‍ തെരുവ് കൈയ്യടക്കി.

വെള്ളിയാഴ്ച നമസ്കാരത്തിനു മുമ്പ് സ്ത്രീകള്‍ അടങ്ങുന്ന പ്രതിഷേധക്കാര്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു കൊണ്ട് കരിങ്കൊടി പ്രകടനം നടത്തി. ഈ സമയത്ത് പതിനഞ്ച് സ്ത്രീകള്‍ അടങ്ങുന്ന സംഘം ത്രിവര്‍ണ പതാക കത്തിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കൂടുതല്‍
പാര്‍ലമെന്‍റ് മന്ദിരത്തില്‍ ഭഗത്‌സിംഗ് പ്രതിമ
കശ്മീര്‍: കര്‍ഫ്യൂവില്‍ അയവ്
സ്വകാര്യ പി.എഫ് പണവും ഫണ്ടുകളിലേക്ക്
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനം
അക്രമത്തിന് ഇന്ത്യയില്‍ സ്ഥാനമില്ല: പ്രതിഭ
പ്രതിജ്ഞകള്‍ പാലിക്കും: പ്രധാനമന്ത്രി