പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > പാര്‍ലമെന്‍റ് മന്ദിരത്തില്‍ ഭഗത്‌സിംഗ് പ്രതിമ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാര്‍ലമെന്‍റ് മന്ദിരത്തില്‍ ഭഗത്‌സിംഗ് പ്രതിമ

President Pratibha Patil, Vice President Hamid Ansari, Prime Minister Manmohan Singh, Lok Sabha Speaker Somnath Chatterjee and other dignitaries at unveiling of the statue of Shaheed Bhagat Sing at the Parliament House in New Delhi on Friday.
PTIPTI
സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഭഗത് സിംഗിന്‍റെ സ്മരണയ്ക്കായി പാര്‍ലമെന്‍റ് ഹൌസ് കോം‌പ്ലക്സില്‍ ഭഗത് സിംഗിന്‍റെ പ്രതിമ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അനാവരണം ചെയ്തു. രാജ്യത്തിന്‍റെ അറുപത്തിരണ്ടാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ഈ പ്രതിമ അനാവരണ ചടങ്ങ് സംഘടിപ്പിച്ചത്.

വെങ്കലത്തില്‍ തീര്‍ത്ത പതിനെട്ട് അടി ഉയരമുള്ള പ്രതിമയാണിത്. വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി ഡോ.മന്‍‌മോഹന്‍ സിംഗ്, ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, പ്രതിപക്ഷ നേതാവ് എല്‍.കെ.അദ്വാനി എന്നിവരും പങ്കെടുത്തു.

പ്രസിദ്ധ ശില്പിയായ റാം വി സുതാര്‍ നിര്‍മ്മിച്ചതാണ് ഈ പ്രതിമ. ലോക്സഭാ സെക്രട്ടറിയേറ്റാണ് പ്രതിമാ നിര്‍മ്മാണം സംബന്ധിച്ച ചെലവ് വഹിച്ചത്.
കൂടുതല്‍
കശ്മീര്‍: കര്‍ഫ്യൂവില്‍ അയവ്
സ്വകാര്യ പി.എഫ് പണവും ഫണ്ടുകളിലേക്ക്
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനം
അക്രമത്തിന് ഇന്ത്യയില്‍ സ്ഥാനമില്ല: പ്രതിഭ
പ്രതിജ്ഞകള്‍ പാലിക്കും: പ്രധാനമന്ത്രി
ഹാക്ക് വ്യോമസേനയ്ക്ക് കൈമാറി