സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ പ്രോവിഡന്‍റ് ഫണ്ടിലെ പണം ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പ്രോവിഡന്‍റ് ഫണം സ്വകാര്യ മേഖലയ്ക്കും കൈകാര്യം ചെയ്യാന്‍ അനുമതി നല്‍കിയതിനു തൊട്ടുപിന്നാലെയാണ് സര്‍ക്കാരിന്‍റെ ഈ നീക്കം.
വിവിധ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളുടെ 15 ശതമാനത്തോളം തുകവരെ നിക്ഷേപിക്കാന്‍ കേന്ദ്ര ധനകാര്യ വകുപ്പ് അംഗീകാരം നല്‍കി. ഇത് സംബന്ധിച്ച നിയമ നിര്‍ദ്ദേശങ്ങള്‍ 2009 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാവും.
2,40,000 കോടി രൂപയിലേറെ വരുന്ന ഇ.പി.എഫ് പണം പുതിയ നിയമ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നിക്ഷേപിക്കാണാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നും സൂചനയുണ്ട്.
ഇതുവരെ പൊതുമേഖലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായിരുന്നു സര്‍ക്കാര്‍ ജീവനക്കാരുടെ പ്രോവിഡന്‍റ് ഫണ്ട് പണം കൈകാര്യം ചെയ്തിരുന്നത്.
ജൂലൈ 30 നാണ് എച്ച്.എസ്.ബി.സി., റിലയന്‍സ് ക്യാപിറ്റല്‍, ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍ എന്നിവയ്ക്കും നാലു കോടിയിലേറെ വരുന്ന കേന്ദ്ര ജീവനക്കാരുടെ പി.എഫ്. പണം കൈകാര്യം ചെയ്യാനുള്ള അനുമതി നല്‍കിയത്.
|