ഇന്ത്യ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യം വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്.
ജമ്മുവിലെ രണ്ട് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ സൈന്യം പ്രകോപനമൊന്നുമില്ലാതെ മോര്‍ട്ടാറുകളും റോക്കറ്റുകളും തൊടുത്തുവിട്ടു.
അന്താരാഷ്ട്ര അതിര്‍ത്തിക്ക് അടുത്ത് ആര്‍ എസ് പുരയിലും പൂഞ്ചില്‍ നിയന്ത്രണ രേഖയ്ക്ക് അടുത്ത് മാന്‍ഡിയിലുമാണ് പാക്സൈന്യം ആക്രമണം നടത്തിയത്. ആക്രമണങ്ങള്‍ രണ്ടും ഒരു മണിക്കൂറിനുള്ളിലായിരുന്നു എന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു.
അടുത്തകാലത്ത് പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ തുടര്‍ന്ന് ഇരു വിഭാഗവും ഫ്ലാഗ് മീറ്റിംഗ് നടത്തിയിരുന്നു.
|