ഇന്ത്യന്‍ ജനത ഭീഷണികളെ അവഗണിച്ച് കര്‍മ്മോത്സുകരാവണമെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സ്വാതന്ത്യദിന സന്ദേശത്തില്‍ പറഞ്ഞു.
ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നിലനില്‍ക്കണം. ശക്തമായ ഇന്ത്യ പടുത്തുയര്‍ത്താനുള്ള കൂട്ടായ ശ്രമത്തെ ഭീകരര്‍ക്ക് ഒരിക്കലും തകര്‍ക്കാനാവില്ല. ഭീകരരുടെ അജന്‍ഡ അയല്‍ രാജ്യങ്ങളുമായുള്ള സഹകരണത്തെയും ലോകരാജ്യങ്ങളുമായുള്ള സഹവര്‍ത്തിത്വത്തെയും ഒരിക്കലും എതിരായി ബാധിക്കില്ല, പ്രതിഭ പറഞ്ഞു.
ഭീകരതയുടെ തത്വശാസ്ത്രങ്ങളില്‍ മനുഷ്യ ജീവന് പരിഗണനയില്ല. ഭീകരര്‍ ആക്രമണത്തിനും മന:സാക്ഷിയില്ലാത്ത നശീകരണത്തിനും പ്രേരണ നല്‍കുന്നു. ഇന്ത്യ നാനാത്വത്തിലെ ഏകത്വം എന്ന തത്വം മുറുകെ പിടിച്ച് മുന്നേറുമെന്ന ശുഭാപ്തി വിശ്വാസവും രാഷ്ട്രപതി പ്രകടിപ്പിച്ചു.
രാജ്യത്തെ വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയ രാഷ്ട്രപതി പുതിയ ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്തുകയും അതുവഴി ഊര്‍ജ്ജ സുരക്ഷ ഉണ്ടാക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്‍റെ കര്‍ത്തവ്യമാണെന്ന് പറഞ്ഞു.
രാജ്യത്തെ എഴുപത് ശതമാനം ആളുകള്‍ ഗ്രാമങ്ങളിലാണ് താമസിക്കുന്നത് എന്ന് പറഞ്ഞ രാഷ്ട്രപതി അവരുടെ പ്രധാന ഉപജീവന മാര്‍ഗ്ഗം കൃഷിയാണെന്ന് ചൂണ്ടിക്കാട്ടി. കാര്‍ഷികമേഖലയിലെ വികസനങ്ങളിലൂടെ മാത്രമേ രാജ്യത്തിന്‍റെ വികസനം പൂര്‍ത്തിയാവുകയുള്ളൂ എന്നും പ്രതിഭ പറഞ്ഞു.
പുകയില, മദ്യം, മയക്ക് മരുന്നുകള്‍ എന്നിവ രാജ്യത്തെ പുരോഗതിയില്‍ നിന്ന് തടയുമെന്നും സ്ത്രീധനം,പെണ്‍ ഭ്രൂണഹത്യ, സ്ത്രീകള്‍ക്കെതിരെയുള്ള വേര്‍തിരിവ് തുടങ്ങിയ സാമൂഹിക അനാചാരങ്ങള്‍ തുടച്ചു നീക്കേണ്ടതാണെന്നും പ്രതിഭാ പാട്ടീല്‍ പറഞ്ഞു.
|