പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > അനീസ് ഇബ്രാഹിം പിടിയിലായി?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അനീസ് ഇബ്രാഹിം പിടിയിലായി?
ദാവൂദ് ഇബ്രാഹീമിന്‍റെ സഹോദരനും മുംബൈ സ്ഫോടനക്കേസിലെ പ്രധാന പ്രതികളില്‍ ഒരാളുമായ അനീസ് ഇബ്രാഹീം ജിദ്ദ എയര്‍പോര്‍ട്ടില്‍ പിടിയിലായതായി റിപ്പോര്‍ട്ട്.

അനീസ് ഇബ്രാഹീമിനെ അറസ്റ്റു ചെയ്യാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ വ്യാജ പാസ്സ്‌പോര്‍ട്ടാണ് അനീസിന്‍റെ കയ്യിലുണ്ടായിരുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അനീസിനെതിരെ ഇന്‍റര്‍പോള്‍ പുറപ്പെടുവിച്ച റെഡ് കോര്‍ണ്ണര്‍ നോട്ടീസാണ് കാരണമെന്നും റിപ്പോര്‍ട്ടുകളില്‍ സൂചനയുണ്ട്.

സൌദി അറേബ്യയുമായി പ്രതികളെ കൈമാറുന്ന കാര്യത്തില്‍ ഇന്ത്യ കരാറൊന്നും ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ ന്യൂഡല്‍ഹിയും ജിദ്ദയും തമ്മിലുള്ള സൌഹൃദം അനീസിനെ കൈമാറാന്‍ സഹായിക്കുമെന്നാണ് സുരക്ഷാ എജന്‍സികള്‍ പ്രതീക്ഷിക്കുന്നത്.

2002ല്‍ മറ്റൊരു അധോലോക നായകന്‍റെ മരണവുമായി ബന്ധപ്പെട്ട് അനീസ് പിടിയിലായിരുന്നു. എന്നാല്‍ കൈമാറ്റത്തിനായി ഇന്ത്യ സമീപിക്കുന്നതിനു മുന്‍പ് ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. അതിനു മുന്‍പു രണ്ടു തവണ കൂടി ഇയാള്‍ പിടിയിലായിരുന്നു.

മുംബൈ സ്ഫോടന പരമ്പരക്കു പുരമേ കൊലപാതകം, കൊലപാതക ശ്രമം, പണം തട്ടല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റകൃത്യങ്ങളിലായി 70ഓളം കേസുകളില്‍ പ്രതിയാണ് അനീസ്. ദാവൂദ് ഇബ്രാഹീമിന്‍റെ സഹോദരനും മുംബൈ സ്ഫോടനക്കേസിലെ പ്രധാന പ്രതികളില്‍ ഒരാളുമായ അനീസ് ഇബ്രാഹീം ജിദ്ദ എയര്‍പോര്‍ട്ടില്‍ പിടിയിലായതായി റിപ്പോര്‍ട്ട്.

അനീസ് ഇബ്രാഹീമിനെ അറസ്റ്റു ചെയ്യാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ വ്യാജ പാസ്സ്‌പോര്‍ട്ടാണ് അനീസിന്‍റെ കയ്യിലുണ്ടായിരുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അനീസിനെതിരെ ഇന്‍റര്‍പോള്‍ പുറപ്പെടുവിച്ച റെഡ് കോര്‍ണ്ണര്‍ നോട്ടീസാണ് കാരണമെന്നും റിപ്പോര്‍ട്ടുകളില്‍ സൂചനയുണ്ട്.

സൌദി അറേബ്യയുമായി പ്രതികളെ കൈമാറുന്ന കാര്യത്തില്‍ ഇന്ത്യ കരാറൊന്നും ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ ന്യൂഡല്‍ഹിയും ജിദ്ദയും തമ്മിലുള്ള സൌഹൃദം അനീസിനെ കൈമാറാന്‍ സഹായിക്കുമെന്നാണ് സുരക്ഷാ എജന്‍സികള്‍ പ്രതീക്ഷിക്കുന്നത്.

2002ല്‍ മറ്റൊരു അധോലോക നായകന്‍റെ മരണവുമായി ബന്ധപ്പെട്ട് അനീസ് പിടിയിലായിരുന്നു. എന്നാല്‍ കൈമാറ്റത്തിനായി ഇന്ത്യ സമീപിക്കുന്നതിനു മുന്‍പ് ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. അതിനു മുന്‍പു രണ്ടു തവണ കൂടി ഇയാള്‍ പിടിയിലായിരുന്നു.

മുംബൈ സ്ഫോടന പരമ്പരക്കു പുരമേ കൊലപാതകം, കൊലപാതക ശ്രമം, പണം തട്ടല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റകൃത്യങ്ങളിലായി 70ഓളം കേസുകളില്‍ പ്രതിയാണ് അനീസ്.
കൂടുതല്‍
ഝാര്‍ഖണ്ഡ്: സോറന്‍ മുഖ്യമന്ത്രിയായേക്കും
കശ്മീര്‍: വെടിവയ്പ്പില്‍ 5മരണം
ട്രെയിന്‍ കൂട്ടിയിടിച്ച് ഒരു മരണം
പ്രതിഭ ബിന്ദ്രയെ അഭിനന്ദിച്ചു
അമര്‍നാഥ്: സര്‍വകക്ഷി യോഗം തുടരും
സൂററ്റ്: സിബിഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്