ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമാ നസ്രീന്‍ നാലു മാസത്തെ സ്വീഡന്‍ വാസത്തിനു ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി.
വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ തസ്ലീമയെ സുരക്ഷാ ഏജന്‍സികള്‍ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റി. ഓഗസ്റ്റ് 12വരെയേ തസ്ലീമയുടെ വിസക്കു കാലാവധിയുള്ളു.
തസ്ലീമയുടെ അടുത്ത പദ്ധതികള്‍ എന്തെന്ന് വ്യക്തമായിട്ടില്ല. ഇന്ത്യയില്‍ സ്ഥിര താമസത്തിന് തസ്ലീമ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. തികച്ചും നാടകീയമായ സംഭവ വികാസങ്ങളിലൂടെയാണ് കഴിഞ്ഞ നവംബറില്‍ തസ്ലീമയെ പശ്ചിമ ബംഗാളിലെ കല്‍ക്കട്ടയില്‍ നിന്നു പുറത്താക്കിയത്.
ഇസ്ലാമിക മതമൌലികവാദികള്‍ അഴിച്ചുവിട്ട കലാപത്തെ തുടര്‍ന്ന് അവര്‍ രാജസ്ഥാനിലെത്തിയെങ്കിലും അഭയം നല്‍കാന്‍ സംസ്ഥാനം തയ്യാറായില്ല. പിന്നീട് ഡല്‍ഹിയിലെ ഒരു അജ്ഞാത കേന്ദ്രത്തില്‍ നാലുമാസം വീട്ടുതടങ്കലില്‍ കഴിഞ്ഞ ശേഷമാണ് അവര്‍ സ്വീഡനിലേക്കു പോയത്.
|