പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ഇനി പാര്‍ട്ടിയിലേക്കില്ല: സോമനാഥ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇനി പാര്‍ട്ടിയിലേക്കില്ല: സോമനാഥ്
സോമനാഥ് ചാറ്റര്‍ജി
PTIPTI
സ്പീക്കര്‍ പദവിയുടെ കാലാവധി കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്ന് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി. സിപി‌ഐ(എം)ല്‍ വീണ്ടും പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“ഒരു പാര്‍ട്ടി അംഗമായിരുന്നതില്‍ ഞാന്‍ വളരെയേറെ അഭിമാനിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടത് ജീവിതത്തില്‍ ഞാന്‍ ഏറ്റവുമധികം ദുഃഖം അനുഭവിച്ച ദിവസ്സമാണ്. പാര്‍ട്ടിയില്‍ വീണ്ടും ചേരാന്‍ ഞാന്‍ ശ്രമിക്കുന്നില്ല.” അന്‍പത്തി നാലാമത് കോമണ്‍‌വെല്‍ത്ത് പാര്‍ലമെന്‍റ് അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ പാര്‍ലമെന്‍ററി പ്രതിനിധി സംഘത്തെ നയിക്കുന്ന ചാറ്റര്‍ജി പറഞ്ഞു.

“ഞാന്‍ വൃന്ദാവനില്‍ വിശ്വസിക്കുന്നില്ല. എന്‍റെ സംസ്ഥാനത്തിന്‍റെ ഒരു ചെറിയ കോണിലേക്കു ഞാന്‍ പോകും. വെറിപിടിച്ച ജനക്കൂട്ടത്തിന് ഇടയില്‍ നിന്ന് അകലെ സമാധാനപൂര്‍ണ്ണമായ ജീവിതം നയിക്കണം.” ചാറ്റര്‍ജി പറഞ്ഞു. പാര്‍ട്ടി തന്നെ പുറത്താക്കിയപ്പോള്‍ അഭൂതപൂര്‍വ്വമായ ജനവികാരമുണ്ടായത് ചാറ്റര്‍ജി ചൂണ്ടിക്കാട്ടി.

“ഞാന്‍ ആദര്‍ശപരമായ നിലപാടാണ് എടുത്തതെന്ന് അവര്‍ പറഞ്ഞു.“ ചാറ്റര്‍ജി പറഞ്ഞു. സ്പീക്കര്‍ പദവിയിലിരിക്കുമ്പോള്‍ പാര്‍ട്ടിയുടെ ഒരു കാര്യങ്ങളിലും ഇടപെടില്ലെന്ന് ഞാന്‍ ബോധപൂര്‍വ്വം തീരുമാനിക്കുകയായിരുന്നു. ചാറ്റര്‍ജി കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍
സുരക്ഷാ യോഗം: ഉന്നതര്‍ പങ്കെടുക്കുന്നില്ല
അക്രമം അടിച്ചമര്‍ത്തുമെന്ന് സൈന്യം
തലസ്ഥാനത്തെ മഴ വെള്ളത്തിലാക്കി
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് രാജിവച്ചു
ആഭ്യന്തര സുരക്ഷ: യോഗം തുടങ്ങി
“123: ഹൈഡ് നിയമം ബാധകം“