പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > സുരക്ഷാ യോഗം: ഉന്നതര്‍ പങ്കെടുക്കുന്നില്ല
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സുരക്ഷാ യോഗം: ഉന്നതര്‍ പങ്കെടുക്കുന്നില്ല
അടുത്തിടെയുണ്ടായ തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേര്‍ത്ത സുരക്ഷാ അവലോകന യോഗത്തില്‍ നിന്ന് നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കുന്നു.

യുപി ചീഫ് സെക്രട്ടറി അതുല്‍ കുമാര്‍ ഗുപ്ത, ഗുജറാത്ത് ചീഫ് സെക്രട്ടറി മഞ്ജുളാ സുബ്രഹ്മണ്യം, ഗുജറാത്ത് പോലീസ് മേധാവി പി സി പാണ്ഡെ, ഡല്‍ഹി പോലീസ് കമ്മീഷണര്‍ വൈ എസ് ദദ്‌വാള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല.

ബാംഗ്ലൂര്‍, അഹമ്മദാബാദ് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, അക്രമം തടയുന്നതിന് സംസ്ഥാന സഹായത്തോടെ മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിക്കുന്നതിനാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ഒരു ഫെഡറല്‍ തീവ്രവാദ ഏജന്‍സി സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവയ്ക്കുന്നുണ്ട്.

രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന യോഗം ചര്‍ച്ച ചെയ്യും.
കൂടുതല്‍
അക്രമം അടിച്ചമര്‍ത്തുമെന്ന് സൈന്യം
തലസ്ഥാനത്തെ മഴ വെള്ളത്തിലാക്കി
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് രാജിവച്ചു
ആഭ്യന്തര സുരക്ഷ: യോഗം തുടങ്ങി
“123: ഹൈഡ് നിയമം ബാധകം“
പാക് പ്രമേയം: ഇന്ത്യ അപലപിച്ചു