ഇന്തോ-അമേരിക്കന്‍ ആണവകരാര്‍ അമേരിക്കയുടെ ആഭ്യന്തര നിയമവുമായി യോജിച്ചു പോകുന്നതാണെന്നും ഈ വര്‍ഷം അവസാനത്തോടെ കരാര്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമം തുടരുകയാണെന്നും അമേരിക്ക വ്യക്തമാക്കി.
ഇന്തോ-അമേരിക്കന്‍ ആണവകരാര്‍ അടുത്ത ഭരണകൂടത്തിന്‍റെ പരിഗണനയില്‍ വിടണമെന്നും, ഈ കോണ്‍ഗ്രസ്സിന് കരാര്‍ പഠിക്കാന്‍ മതിയായ സമയമില്ലെന്നും ഒരു ഡെമോക്രാറ്റ് അംഗം ആവശ്യപ്പെട്ടതിനു മറുപടിയായാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
“ഇതു വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിയായാണ് നമ്മള്‍ കാണുന്നത്. ഈ വര്‍ഷം തന്നെ അതു പ്രാവര്‍ത്തികമാക്കാം എന്നാണ് പ്രതീക്ഷ. ഇക്കാര്യത്തില്‍ നമ്മള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കാര്യവും അമേരിക്കന്‍ നിയമത്തിന് വിധേയമായിരിക്കും.” സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് വക്താവ് ഗൊണ്‍സാലോ ഗല്ലേഗസ് പറഞ്ഞു.
ആണവ ദാതാക്കളുടെ സംഘടനയുടെ പ്രത്യേക ഇളവുകള്‍ ലഭിക്കുന്നതുകൊണ്ട് ഹൈഡ് നിയമത്തെ ദുര്‍ബ്ബലമാക്കാന്‍ ഇന്ത്യക്കു കഴിയില്ല.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ്സിലെ വിദേശകാര്യ കമ്മറ്റി ചെയര്‍മാന്‍ ഹോവാര്‍ഡ് ബെര്‍മന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടോലീസാ റൈസിന് അയച്ച കത്തിലാണ് ആണവകരാര്‍ സംബന്ധിച്ച് മുന്നറിയിപ്പു നല്‍കിയത്.
എന്‍എസ്ജി ഇളവുകള്‍ ഹൈഡ് ആക്ടിനെ ദുര്‍ബ്ബലമാക്കുമെന്ന് ബെര്‍മന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ ഇനിയൊരു ആണവ പരീക്ഷണം നല്‍കിയാല്‍ എന്‍എസ്ജി ഇളവുകള്‍ റദ്ദാക്കുമെന്ന് നിബന്ധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനു മറുപടിയാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് നല്‍കിയത്.
|