പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > നന്ദിഗ്രാമില്‍ സംഘര്‍ഷാവസ്ഥ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നന്ദിഗ്രാമില്‍ സംഘര്‍ഷാവസ്ഥ
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപി‌എം പ്രവര്‍ത്തകരും തമ്മില്‍ ബുധനാഴ്ച നടന്ന വെടിവയ്പിനെ തുടര്‍ന്ന് നന്ദിഗ്രാമില്‍ വീണ്ടും സംഘര്‍ഷാവസ്ഥ കനക്കുന്നു.

രാജാറാംചക്ക് ലോക്കല്‍ കമ്മറ്റി സെക്രട്ടറി നിരഞ്ജന്‍ മണ്ഡലാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. കൊല്‍ക്കത്തയില്‍ നിന്ന് മടങ്ങി വരുന്ന വഴിക്കായിരുന്നു വെടിയേറ്റത്.

കൊലപാതകത്തെ തുടര്‍ന്ന് ഈസ്റ്റേണ്‍ ഫ്രോണ്ടിയര്‍ സൈനികര്‍ ബലപ്രയോഗത്തിലൂടെയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. സോണാച്ചൂരയിലും പരിസര പ്രദേശത്തും കൊലപാതകികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.

കൊലപാതകം ആസൂത്രിമാണെന്ന് സിപി‌എം ആരോപിച്ചു. പ്രദേശത്തെ നാല് ബ്ലോക്കുകളില്‍ ഇന്ന് 24 മണിക്കൂര്‍ ബന്ദിനും പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്.
കൂടുതല്‍
ലക്നൌ ‘മായ മയം’
ജമ്മു: ചര്‍ച്ചയ്ക്ക് നാലംഗ സമിതി
സ്ഫോടനം: കൂടുതല്‍ രേഖാചിത്രങ്ങള്‍
‘നാഗ്’ ഉടന്‍ സൈന്യത്തിലേക്ക്
ബിഗ് ബി തന്നെ രാജാവ്: അക്ഷയ്
അമര്‍നാഥ്: സര്‍വ്വകക്ഷിയോഗം തുടങ്ങി