പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ലക്നൌ ‘മായ മയം’
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലക്നൌ ‘മായ മയം’
PTI
ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നൌ മുഖ്യമന്ത്രി മായാവതിയുടെ പ്രതിമകളാല്‍ ശ്രദ്ധിക്കപ്പെടുന്നു. തലസ്ഥാന നഗരത്തില്‍ മുഖ്യമന്ത്രിയുടെ മൂന്ന് പ്രതിമകള്‍ കൂടി സ്ഥാപിക്കാന്‍ തുടങ്ങുന്നു.

നിലവില്‍ ലക്നൌവില്‍ മായാവതിയുടെ രണ്ട് വെങ്കല പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനൊപ്പം പുതിയവ കൂടി സ്ഥാപിക്കുകയാണെങ്കില്‍ തലസ്ഥാനത്ത് മൊത്തം അഞ്ച് മായാവതി പ്രതിമകള്‍ ഇടം പിടിക്കും.

ബി‌എസ്‌പി ‘പ്രേരണാ സ്ഥലില്‍’ ഇപ്പോഴുള്ള മായാവതി പ്രതിമയ്ക്ക് സമീപം പതിനെട്ടടി ഉയരമുള്ള മറ്റൊരു പ്രതിമകൂടി സ്ഥാപിക്കാന്‍ നീക്കമുണ്ട്. പാര്‍ട്ടി ഓഫീസ് നിന്നിരുന്ന സ്ഥലം നിരപ്പാക്കിയാണ് പ്രതിമ സ്ഥാപിക്കുന്ന ബഹുജന്‍ നായക് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

രണ്ടാമത്തെ പ്രതിമ സ്ഥാപിക്കുന്നത് കാന്‍ഷിറാം മെമ്മോറിയലിലാണ്. ഇത് ലക്നൌ ജില്ലാ ജയിലില്‍ നിന്ന് 32 ഏക്കര്‍ സ്ഥലം ഏറ്റെടുത്താണ് നിര്‍മ്മിച്ചത്. മൂന്നാമത്തെ പ്രതിമ മായാവതിയുടെ സ്വപ്ന പദ്ധതിയായ അബേദ്കര്‍ പാര്‍ക്കിലാവും സ്ഥാപിക്കുക. അംബേദ്കര്‍ പാര്‍ക്കിന് ഉദ്ദേശം അഞ്ച് ബില്യന്‍ ചെലവാകുമെന്നാണ് കരുതുന്നത്.
കൂടുതല്‍
ജമ്മു: ചര്‍ച്ചയ്ക്ക് നാലംഗ സമിതി
സ്ഫോടനം: കൂടുതല്‍ രേഖാചിത്രങ്ങള്‍
‘നാഗ്’ ഉടന്‍ സൈന്യത്തിലേക്ക്
ബിഗ് ബി തന്നെ രാജാവ്: അക്ഷയ്
അമര്‍നാഥ്: സര്‍വ്വകക്ഷിയോഗം തുടങ്ങി
ജമ്മു:വെടിവയ്പ്പില്‍ ഒരു മരണം