ജമ്മുവിലും പരിസരത്തും നില നില്‍ക്കുന്ന സംഘര്‍ഷാവസസ്ഥയ്ക്ക് അയവ് വരുത്താന്‍ അമര്‍നാഥ് സംഘര്‍ഷ സമിതിയുമായി ചര്‍ച്ച നടത്തുന്നതിനായി സംസ്ഥാനം നാലംഗ സമിതിയെ നിയോഗിച്ചു.
കഴിഞ്ഞ ദിവസം ജമ്മുവിലെ സ്ഥിതിഗതികള്‍ സാധാരാണ ഗതിയിലാക്കാന്‍ വേണ്ടി പ്രധാനമന്ത്രി വിളിച്ചു കൂട്ടിയ സര്‍വകക്ഷി യോഗത്തിനു ശേഷമാണ് ഗവര്‍ണര്‍ എന്‍എന്‍ വോറ സമിതിയെ നിയോഗിച്ചത്. അക്രമം നിര്‍ത്തിവച്ച് ചര്‍ച്ചാ വേദിയിലേക്ക് നീങ്ങണമെന്ന് സര്‍വകക്ഷിയോഗത്തിന് അവസാനം എല്ലാ പാര്‍ട്ടി നേതാക്കളും പ്രക്ഷോഭകരോട് ആവശ്യപ്പെട്ടിരുന്നു.
മുന്‍ ചീഫ് സെക്രട്ടറി എസ് എസ് ബ്ലോറിയ ജമ്മു സര്‍വകലാശാല വൈസ് ചാന്‍സലര്‍ അമിതാഭ് മാട്ടു, വിരമിച്ച ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി ഡി ശര്‍മ്മ, അമര്‍നാഥ് ബോര്‍ഡ് തലവന്‍ ബി ബി വ്യാസ് എന്നിവരടങ്ങുന്ന സംഘമാണ് ചര്‍ച്ചകള്‍ നടത്താന്‍ ശ്രമം നടത്തുക.
പുതിയ സമിതിക്ക് എന്താണ് വാഗ്ദാനം ചെയ്യാന്‍ കഴിയുക എന്നതിനെ ആശ്രയിച്ചിരിക്കും തുടര്‍ന്നുള്ള നടപടി എന്ന് അമര്‍നാഥ് സംഘര്‍ഷ സമിതി പ്രസിഡന്‍റ് ലീലാ കരണ്‍ ശര്‍മ്മ പറഞ്ഞു. സംഘര്‍ഷ സമിതി ചര്‍ച്ചകള്‍ക്ക് എതിരല്ല എന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
|