പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ‘നാഗ്’ ഉടന്‍ സൈന്യത്തിലേക്ക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
‘നാഗ്’ ഉടന്‍ സൈന്യത്തിലേക്ക്
മിസൈല്‍ ശക്തിയില്‍ ഇന്ത്യ ഒരു പടികൂടി മുന്നിലെത്തി. ഇന്ത്യയുടെ ടാങ്ക് വേധ മിസൈലായ അഗ്നി ബുധനാഴ്ച വിജയകരമായി പരീക്ഷിച്ചു. ഉടന്‍ തന്നെ അഗ്നി കരസേനയുടെ ഭാഗമാവുമെന്ന് പ്രതിരോധ കേന്ദ്രങ്ങള്‍ അറിയിക്കുന്നു.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി സൈനിക മേധാവികളുടെ സാന്നിധ്യത്തില്‍ രാജസ്ഥാനിലെ പൊഖ്‌റാനിലായിരുന്നു പരീക്ഷണം നടന്നിരുന്നത്.

മൂന്നാം തലമുറ മിസൈലായ അഗ്നിയുടെ 22 വര്‍ഷത്തെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി എന്ന് നിര്‍മ്മാതാക്കളായ ഡിആര്‍ഡി‌ഒയുടെ മുഖ്യ കണ്ട്രോളര്‍ ഡോ.പ്രഹ്ലാദ പറഞ്ഞു.

നാലുകിലോമീറ്റര്‍ ദൂരപരിധിയില്‍ നാഗിന് വിജയകരമായി ആക്രമണം നടത്താനാവും. ഓഗസ്റ്റ് അഞ്ചിന് തുടങ്ങിയ പരീക്ഷണത്തില്‍, സ്ഥിരമായി നില്‍ക്കുന്നതും ചലിക്കുന്നതുമായ ലക്‍ഷ്യങ്ങളിലേക്ക് അഗ്നി വിജയകരമായി പരീക്ഷിക്കപ്പെട്ടു.

ഇന്ത്യന്‍ കരസേനയ്ക്ക് ടാങ്ക് വേധ മിസൈലുകളുടെ കുറവ് അനുഭപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ് നാഗ് വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കിയത് എന്ന് സൂചനയുണ്ട്. ഈ വര്‍ഷം അവസാനത്തോടെ നാഗ് കരസേനയുടെ ഭാഗമായേക്കും.
കൂടുതല്‍
ബിഗ് ബി തന്നെ രാജാവ്: അക്ഷയ്
അമര്‍നാഥ്: സര്‍വ്വകക്ഷിയോഗം തുടങ്ങി
ജമ്മു:വെടിവയ്പ്പില്‍ ഒരു മരണം
അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്
സിമി നിരോധനം തുടരും
അമര്‍നാഥ്:ബോര്‍ഡ് അംഗങ്ങള്‍ രാജിവച്ചു