പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ജമ്മു:വെടിവയ്പ്പില്‍ ഒരു മരണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജമ്മു:വെടിവയ്പ്പില്‍ ഒരു മരണം
ജമ്മു അക്രമം
PTIPTI
ജമ്മുവിലെ കാത്വയില്‍ അക്രമാസക്തമായ ആള്‍ക്കൂട്ടത്തിനു നേരെ സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റിട്ടുണ്ട്.

കല്ലേറു നടത്തിയ ജനക്കൂട്ടത്തെ പിരിച്ചു വിടുന്നതിനാണ് സൈന്യം വെടിവയ്പ്പു നടത്തിയത്. പലയിടത്തും സി‌ആര്‍പി‌എഫും ജനക്കൂട്ടവും തമ്മില്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒത്തുതീര്‍പ്പില്‍ എത്താന്‍ ഗവര്‍ണ്ണറും കേന്ദ്രവും നടത്തുന്ന ശ്രമങ്ങളെല്ലാം വൃഥാവിലായിരിക്കുകയാണ്.

ക്ഷേത്രത്തിന് അനുവദിച്ച ഭൂമി തിരിച്ചു നല്‍കുന്നതു വരെ ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന് അമര്‍നാഥ് സംഘര്‍ഷ് സമിതി വ്യക്തമാക്കിയിട്ടുണ്ട്. വിവാദമായ വനഭൂമി സന്ദര്‍ശിക്കാനുള്ള വോറയുടെ ക്ഷണവും സമിതി തള്ളിയിരുന്നു.
കൂടുതല്‍
അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്
സിമി നിരോധനം തുടരും
അമര്‍നാഥ്:ബോര്‍ഡ് അംഗങ്ങള്‍ രാജിവച്ചു
ഗുജറാത്തിന് പ്രത്യേക ഇന്‍റലിജന്‍സ്
ദേശ്മുഖ് സര്‍ക്കാരിന് പ്രതിസന്ധി
ജമ്മു ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുമെന്ന്