പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്
ജമ്മുകശ്മീരിലെ നൌഗാമില്‍ ബുധനാഴ്ച പാകിസ്ഥാന്‍ സൈന്യം പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്റ്റിനു നേര്‍ക്ക് വെടിവയ്പ് നടത്തി എന്ന് റിപ്പോര്‍ട്ടുകള്‍.

ഉച്ചയ്ക്ക് ശേഷമാണ് വെടിവയ്പ് ഉണ്ടായത്. ഇന്ത്യന്‍ സൈനികരും തിരികെ വെടിവച്ചു. പതിനഞ്ച് മിനിറ്റോളം വെടിവയ്പ് നടന്നു. ഇരുഭാഗത്തും ആളപായമൊന്നുമില്ല എന്ന് സൈനികവൃത്തങ്ങള്‍ പറയുന്നു.

രണ്ടാഴ്ചയ്ക്കുള്ളില്‍ പാകിസ്ഥാന്‍ നടത്തുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. കഴിഞ്ഞ തവണ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ഒരു ഇന്ത്യന്‍ സൈനികനും ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ നാല് പാകിസ്ഥാന്‍ സൈനികരും കൊല്ലപ്പെടുകയുണ്ടായി.

ഇരു സൈന്യങ്ങളും ഫ്ലാഗ് മീറ്റിംഗ് നടത്തിയതിനെ തുടര്‍ന്നായിരുന്നു അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിച്ചത്.
കൂടുതല്‍
സിമി നിരോധനം തുടരും
അമര്‍നാഥ്:ബോര്‍ഡ് അംഗങ്ങള്‍ രാജിവച്ചു
ഗുജറാത്തിന് പ്രത്യേക ഇന്‍റലിജന്‍സ്
ദേശ്മുഖ് സര്‍ക്കാരിന് പ്രതിസന്ധി
ജമ്മു ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുമെന്ന്
പാര്‍ട്ടി വക്താക്കള്‍ക്ക് രാഹുലിന്‍റെ ക്ലാസ്സ്