അമര്‍നാഥ് ഭൂമിയിടപാടിനെ തുടര്‍ന്ന് അക്രമങ്ങള്‍ വ്യാപിക്കുന്നതിനിടെ, അമര്‍നാഥ് ക്ഷേത്ര ബോര്‍ഡിലെ എട്ട് അംഗങ്ങളും രാജിവച്ചു.
രാജിക്കത്ത് ജമ്മു-കശ്മീര്‍ ഗവര്‍ണ്ണര്‍ എന്‍ എന്‍ വോറയ്ക്കു കൈമാറിയതായാണ് റിപ്പോര്‍ട്ട്. ക്ഷേത്ര ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതിന് ഗവര്‍ണ്ണറോട് അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ബോര്‍ഡിലെ എല്ലാ അംഗങ്ങളും ജമ്മു-കശ്മീരില്‍ നിന്നായിരിക്കും എന്നാണ് കരുതുന്നത്.
അമര്‍നാഥ് പ്രശ്നത്തില്‍ പ്രതിഷേധം തുടരുന്ന അമര്‍നാഥ് സംഘര്‍ഷ് സമിതി ഒത്തുതീര്‍പ്പിന് വിസമ്മതിച്ചു. വനഭൂമി തിരികെ നല്‍കുന്നതില്‍ കുറഞ്ഞൊരു പ്രശ്നപരിഹാരത്തിനും തയ്യാറല്ലെന്ന നിലപാടിലാണ് സമിതി. ഭാതലിലെ വനഭൂമി സന്ദര്‍ശിക്കാനുള്ള ക്ഷണവും സമിതി നിരാകരിച്ചു.
ശ്രീനഗറിന്‍റെ പലഭാഗങ്ങളിലും പ്രതിഷേധക്കാരും സിആര്‍പിഎഫ് അംഗങ്ങളും ഏറ്റുമുട്ടുന്നതായി റിപ്പോര്‍ട്ടുണ്ട്.
|